newsroom@amcainnews.com

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ. 2025 ഒക്ടോബറിലാണ് വാഷിങ്ടണിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എ‍ൻജിനീയറായി ജോലിചെയ്യുന്ന തെലങ്കാന സ്വദേശി അവിനാശിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തുഞെരിച്ചാണ് അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഭാര്യയുടെ ചിത്രം അവിനാശ് ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

2025 ജൂണിലാണ് അവിനാശ് രാജിതയെ വിവാഹം ചെയ്യുന്നത്. തുടർന്ന് ഇരുവരും അമേരിക്കയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ വിവാഹത്തിനു മുൻപേ അവിനാശിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും അവിനാശ് ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ദിവസം മാത്രം ഇയാൾ കാമുകിയെ നാല് പ്രാവശ്യം ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രവും അയച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ കബളിപ്പിക്കാനും അവിനാശ് ശ്രമിച്ചു. താൻ വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയെ പൂട്ടിയിട്ട നിലയിൽ കണ്ടെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നുമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവിനാശിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

You might also like
Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You