newsroom@amcainnews.com

സെൻ്റ് ജോണ്‍സ് സെൻ്റ് തോമസ് സീറോ മലബാര്‍ പള്ളി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ സെൻ്റ് ജോണ്‍സിലെ സെൻ്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ മാര്‍ തോമശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം എന്നിവരുടെ സംയുക്ത തിരുന്നാളിന് തുടക്കമായി. ജൂലൈ മൂന്ന് വെള്ളിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തിരുനാളിന് കൊടിയേറി. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, നൊവേന, പ്രത്യേക പ്രാര്‍ത്ഥനകള്‍, ദിവ്യകാരുണ്യ ആരാധന, തിരുനാള്‍ പ്രദക്ഷിണം, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. ന്യൂഫൗണ്ട്‌ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുക്കുന്നതിനായി സെൻ്റ് ജോണ്‍സിലേക്ക് എത്തിച്ചേരും.

വെള്ളിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സുനോജ് തോമസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ് കളരിപറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം നാലിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. നോബി തോമസ്, ഫാ. തോമസ് കളരിപറമ്പില്‍ എന്നിവര്‍ സഹകാർമികത്വം വഹിക്കും. സമാപന ദിനമായ ജൂലൈ അഞ്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മാര്‍ ജോസ് കല്ലുവേലിന്‍റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂര്‍വമായ തിരുനാള്‍ വിശുദ്ധ കുര്‍ബാന നടക്കും. വൈകുന്നേരം ആറരയ്ക്ക് തിരുനാള്‍ പ്രദക്ഷിണവും രാത്രി എട്ടിന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് തിരുനാളാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

You might also like

ഒന്റാറിയോ കുടിയേറ്റ പദ്ധതി പരിഷ്കരിച്ചു: തൊഴിൽക്ഷാമം പരിഹരിക്കാൻ പുതിയ മാറ്റങ്ങൾ

കനത്ത മഴയിൽ എഡ്മിന്‍റനിൽ വൻ നാശനഷ്ടം: റോഡുകൾ തകർന്നു, വീടുകളിൽ വെള്ളം കയറി

പൊതുനിരത്തിലെ കന്നുകാലി ശല്യം: പാലക്കാട് നഗരസഭ കർശന നടപടിയിലേക്ക്

തിരുവനന്തപുരം നഗരസഭയിലെ സംഘർഷം: യുഡിഎഫ് പ്രതിഷേധവും മേയറുടെ വിശദീകരണവും

ഭാര്യയെ കുത്തിക്കൊന്നു; ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി

വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ; പ്രീമിയം കുറയും, സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യത

Top Picks for You
Top Picks for You