newsroom@amcainnews.com

EMAA എഡ്മിന്‍റൻ ഓണാഘോഷം “ദേ മാവേലി 2026” ഓഗസ്റ്റ് 15-ന്

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തിൽ എഡ്മിന്‍റനിലെ മലയാളികൾ ഓണം ആഘോഷിക്കാനൊരുങ്ങുന്നു. കേരളീയ പാരമ്പര്യവും സംസ്കാരവും നിലനിർത്തി എഡ്മിന്‍റൻ മലയാളീ അസോസിയേഷൻ ഓഫ് ആൽബർട്ട (EMAA) ദേ മാവേലി 2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകുന്നേരം ആറു വരെ എഡ്മിന്‍റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിലാണ് (100010 154 ST NW, AB T5P 3C5) ഓണാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, ഓണസദ്യ, വിനോദ മത്സരങ്ങൾ, സാംസ്കാരിക പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് EMAA എഡ്മിന്‍റൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ അംഗങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഓണാഘോഷത്തിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You might also like
Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You