newsroom@amcainnews.com

ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

2026 ലെ ദുക്റാന തിരുന്നാളിനു ജൂൺ 28 ഞായറാഴ്ച വൈകുന്നേരം പരിശുദ്ധ കുർബ്ബാനയോടെയും യുക്രൈസ്റ്റിക് പ്രോസെഷനോടും കൂടി കൊടിയേറി. മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ഓരോ ദിവസവും വിശുദ്ധ കുർബാനയും മാർത്തോമാ ശ്ലീഹായുടെ നൊവേനയും നടക്കും. ജൂലൈ മൂന്നിന് വൈകുന്നേരം വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കൺസെർട്ട് നൈറ്റ് ഒരുക്കിയിട്ടുണ്ട്. ജൂലൈ അഞ്ച് വൈകുന്നേരം അഞ്ചു മണിക്ക് ഇംഗ്ലീഷ് രാസകുർബ്ബാന. തുടർന്ന് കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കലാസന്ധ്യ. ജൂലൈ 5 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം വിശുദ്ധ കുർബ്ബാന, സ്നേഹവിരുന്ന്.

ഇടവക വികാരി റവ. ഫാ. തോമസ് കാടുകാപ്പിള്ളിൽ, അസിസ്റ്റൻ്റ് വികാരി റവ. ഫാ. ജോയൽ പയസ് എന്നിവരുടെ നേതൃത്വത്തിലാണ് ദുക്റാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. സിബി ഫ്രാൻസിസ്, ജോ വടകര, അൽഫോൻസ തോമസ്, ജോബിൻ തോമസ്, സിനി കാപ്പിൽ, ഫിൽസി മൂലയിൽ, കൈക്കാരന്മാരായ ജയിംസ് ജോൺ, റോയ് ജോസഫ്, ബോബി ചിറയിൽ, വിവിഷ് ജേക്കബ്, ആദിത്യ ജോസ്, അലീഷ ജോർജ് തുടങ്ങിയവർ തിരുനാൾ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

You might also like

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You