തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാത നിർമ്മാണം നടക്കുന്ന റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശികളായ അൻസാർ – സീന ദമ്പതികളുടെ മകൻ ആഷിബാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു.
കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനകൾക്ക് ശേഷം പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.







