newsroom@amcainnews.com

കാനഡയിൽ മലയാളി യുവാവിനെ കാണാതായി: ഏക മകനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് മാതാപിതാക്കൾ

അഞ്ച് വർഷം മുമ്പ് സ്റ്റഡി പെർമിറ്റിൽ കാനഡയിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി നൽകി മാതാപിതാക്കൾ. ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നൽകിയ പരാതിയിൽ കഴിഞ്ഞ ആറ് മാസമായി യാതൊരു വിവരവുമില്ലാത്ത ഏക മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഗുജറാത്തിലെ വഡോദരയിൽ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളായ വിജയൻ നായരും ശോഭ നായരും അഭ്യർത്ഥിച്ചു. ഇവരുടെ മകൻ അഭിഷേക് വിജയൻ നായരെയാണ് (29) കാണാതായത്.

നാല് വർഷത്തെ സ്റ്റഡി വിസയിൽ 2021 ഡിസംബർ 21-നാണ് അഭിഷേക് വഡോദരയിൽ നിന്നും കാനഡയിലെത്തിയത്. പഠനശേഷം വർക്ക് വിസയിലേക്ക് മാറിയ അഭിഷേക്, കഴിഞ്ഞ 2025 നവംബറിൽ വിസ പുതുക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി മകൻ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നും ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു. പ്രായമായ തങ്ങൾ രണ്ടുപേരും നിലവിൽ രോഗബാധിതരാണെന്നും മകനെക്കുറിച്ചുള്ള ആശങ്ക ഓരോ ദിവസവും കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നതെന്നും അവർ കോൺസുലേറ്റിന് അയച്ച കത്തിൽ പറയുന്നു.

അഭിഷേകിനെ കണ്ടെത്താൻ സഹായിച്ചേക്കാവുന്ന ചില പ്രധാന വിവരങ്ങളും മാതാപിതാക്കൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 2026 ജനുവരി ആദ്യവാരത്തിൽ ഒരു ആഴ്ചയോളം അഭിഷേകിനെ ബ്രാംപ്ടൺ സിവിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 10-ന് ആശുപത്രിയിൽ നിന്നും +1-905-494-2120 എന്ന നമ്പറിൽ നിന്നും മാതാപിതാക്കൾക്ക് കോൾ വന്നിരുന്നു. ഈ സമയത്ത് അഭിഷേകിന്‍റെ അമ്മയുടെ സഹോദരന്‍റെ പരിചയക്കാരനായ അൽവിൻ എന്ന മലയാളി യുവാവ് ആശുപത്രിയിൽ അഭിഷേകിനെ സന്ദർശിച്ചിരുന്നു. കൂടാതെ പാർട്ട് ടൈം ജോലിസ്ഥലത്ത് വിക്ടർ ഒർസോ എന്ന നൈജീരിയൻ സ്വദേശിയായ സുഹൃത്തും അഭിഷേകിനുണ്ടായിരുന്നു.

ഈസ്റ്റ് യോർക്കിലെ ഗാംബിൾ അവന്യൂ, ബ്രാംപ്ടണിലെ മോർട്ടൺ വേ കൂടാതെ ബ്രാംപ്ടണിലെ വിൽക്കിൻസൺ റോഡിലുള്ള ഒരു ഫെഡറൽ ഷെൽട്ടർ (15 Wilkinson Rd, Brampton, ON L6T 4X1) എന്നിവയാണ് അഭിഷേക് അവസാനമായി താമസിച്ചതായി അറിയുന്ന വിലാസങ്ങൾ. ബ്രാംപ്ടൺ, ഈസ്റ്റ് യോർക്ക്, ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ ഏരിയ പരിധിയിൽ ഉള്ള ആർക്കെങ്കിലും അഭിഷേകിനെക്കുറിച്ചോ സുഹൃത്ത് വിക്ടറിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മാതാപിതാക്കൾ അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട വിവരങ്ങൾ :

മാതാവ്: ശോഭ നായർ – +91 94081 49137 (ഫോൺ / വാട്സ്ആപ്പ്)

വിലാസം: 42, സായ് മന്ദിർ, കരേലി ബാഗ്, വഡോദര, ഗുജറാത്ത്, ഇന്ത്യ.

You might also like

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Top Picks for You
Top Picks for You