newsroom@amcainnews.com

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

പനാമയുടെ തെക്കൻ മേഖലയിൽ വൻ ഭൂചലനം. 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ രണ്ട് ഭൂചലനങ്ങളും തുടർചലനങ്ങളും (aftershocks) അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. ഭൂചലനത്തെ തുടർന്ന് റെയിൽ, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്.

ഹെറേറ പ്രവിശ്യയിലെ വിദൂര ഗ്രാമമായ പിറ്റലോസ അരീബയിൽ നിന്ന് 10 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തുടക്കത്തിൽ തീവ്രത 8 രേഖപ്പെടുത്തിയെങ്കിലും പിന്നീട് 7.6 ആയും തുടർന്ന് 7.7 ആയും പുനർനിർണ്ണയിക്കുകയായിരുന്നു. പ്രധാന ഭൂചലനത്തിനു പിന്നാലെ 5.8, 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർച്ചലനങ്ങളും (Aftershocks) അനുഭവപ്പെട്ടു.

ഹെറേറ, വെറാഗ്വാസ്, ലോസ് സാൻ്റോസ് തുടങ്ങിയ മധ്യ പ്രവിശ്യകളിലാണ് നാശനഷ്ടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പാനമ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്സിക്കോ മുതൽ പെറു വരെയുള്ള കിഴക്കൻ പസഫിക് തീരങ്ങളിൽ സുനാമി തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

You might also like
US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

Top Picks for You
Top Picks for You