newsroom@amcainnews.com

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

ചരിത്രത്തിൽ ആദ്യമായി കാനഡയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും എണ്ണം കുതിച്ചുയർന്നതായി പുതിയ റിപ്പോർട്ട്. 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 30,092 പേരാണ് കാനഡ വിട്ടുപോയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇത്രയധികം ആളുകൾ രാജ്യം വിടുന്നത് ഇതാദ്യമായാണ്. പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങളും ഉയർന്ന ജീവിതച്ചെലവുമാണ് കാനഡയെ ഒഴിവാക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

താൽക്കാലിക താമസക്കാരും കാനഡ ഒഴിവാക്കി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. 2026 ആദ്യ പാദത്തിൽ 1,99,259 താൽക്കാലിക താമസക്കാർ രാജ്യം വിട്ടപ്പോൾ, പുതുതായി എത്തിയത് 81,380 പേർ മാത്രമാണ്. കാനഡയുടെ ആകെ ജനസംഖ്യയിൽ 2026-ൻ്റെ ആദ്യ പാദത്തിൽ 55,025 പേരുടെ കുറവുണ്ടായി. 2026 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യ 41,417,056 ആയി ചുരുങ്ങി. തുടർച്ചയായ രണ്ടാം പാദത്തിലാണ് കാനഡയിൽ ജനസംഖ്യ താഴോട്ട് പോകുന്നത്. 2025-ൽ ആകെ 1,20,640 പേർ കാനഡ വിട്ടിരുന്നു. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒൻ്റാരിയോയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നത്.

You might also like

ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

Windsor residents not ready to return to U.S. despite Democratic midterm wins

ഡെമോക്രാറ്റുകളുടെ വിജയം നൽകുന്ന പ്രതീക്ഷ: എങ്കിലും യു.എസ്സിലേക്ക് ഉടൻ മടങ്ങാൻ തയ്യാറാകാതെ വിൻഡ്‌സർ നിവാസികൾ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ISIS ബന്ധം: ആൽബർട്ടയിൽ കൗമാരക്കാരൻ അറസ്റ്റിൽ

Top Picks for You
Top Picks for You