newsroom@amcainnews.com

യുഎസ് മേരിലാന്‍ഡില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

മേരിലാന്‍ഡിലെ വനമേഖലയില്‍ സ്വകാര്യ വിമാനം തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂ ജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന ഒറ്റ എന്‍ജിനുള്ള പൈപ്പര്‍ ചെറോക്കി വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച പുലര്‍ച്ചെ മേരിലാന്‍ഡിലെ വനമേഖലയില്‍ കണ്ടെത്തി. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും കൊല്ലപ്പെട്ടു. വിമാനം മോണ്ട്‌ഗോമറി കൗണ്ടിയിലെ പ്രാദേശിക ഫ്ലൈറ്റ് സ്‌കൂളിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

കൊല്ലപ്പെട്ടവരിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റും രണ്ട് യാത്രക്കാരും ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രി 11:30-ഓടെ ന്യൂ ജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മേരിലാന്‍ഡിലെ മോണ്ട്‌ഗോമറി കൗണ്ടി എയര്‍ പാര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് തകര്‍ന്നുവീണതെന്ന് പോലീസ് അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിന് ശേഷം, ബോവി പ്രദേശത്ത് റൂട്ട് 50-ഉം റൂട്ട് 301-ഉം സമീപം അപകടം നടന്നതായി സൂചിപ്പിക്കുന്ന ഒരു ഐഫോണ്‍ ക്രാഷ് അലര്‍ട്ട് പ്രിന്‍സ് ജോര്‍ജ്‌സ് കൗണ്ടി പബ്ലിക് സേഫ്റ്റി കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന് ലഭിച്ചു. തുടർന്ന് വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വിമാനം കണ്ടെത്തിയത്. സംഭവത്തിൽ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Top Picks for You
Top Picks for You