newsroom@amcainnews.com

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

ഗൾഫ് മേഖലയിലെ നിലവിലെ അസ്ഥിരതയും തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളും കാരണം ഒട്ടനവധി പ്രവാസി വ്യവസായികൾ കേരളത്തിൽ പുതിയ നിക്ഷേപ സാധ്യതകൾ തേടുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന ബജറ്റിൽ ‘പ്രവാസി നിക്ഷേപ ഫണ്ട്’ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ 70% തൊഴിലവസരങ്ങളും തദ്ദേശീയർക്ക് നൽകണമെന്ന നിബന്ധന വന്നതോടെ, പലരും തങ്ങളുടെ ബിസിനസിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ കേരളത്തിലേക്ക് മാറ്റുകയാണ്. ഇതിന്റെ ഭാഗമായി ഗൾഫിലെ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് നാട്ടിലേക്ക് അയക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഓഫീസ് കെട്ടിടങ്ങൾക്കുള്ള ആവശ്യകത വൻതോതിൽ ഉയരാൻ കാരണമായി.

നിലവിൽ സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസി നിക്ഷേപം 10.6 ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുകയാണ്. പ്രതിവർഷം രണ്ട് ലക്ഷം കോടിയിലധികം രൂപയാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. കേവലം ഒരു ‘റെമിറ്റൻസ് ഇക്കോണമി’ (പണം അയക്കൽ സമ്പദ്‌വ്യവസ്ഥ) എന്ന നിലയിൽ നിന്ന് കേരളത്തെ ഒരു സജീവ ‘നിക്ഷേപ സമ്പദ്‌വ്യവസ്ഥ’യാക്കി മാറ്റുക എന്നതാണ് ഈ പുതിയ ഫണ്ടിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രവാസികളിൽ നിന്നുള്ള ഈ വൻ തുക സ്റ്റാർട്ടപ്പുകൾ, മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വികസന മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ചാലകശക്തി എക്കാലത്തും പ്രവാസികൾ അയക്കുന്ന പണമായിരുന്നു. എന്നാൽ ഇനി മുതൽ അതിന്റെ ഒരു ഭാഗം നേരിട്ടുള്ള നിക്ഷേപങ്ങളായി മാറാൻ പോകുകയാണെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് മണി അനന്തശിവൻ വ്യക്തമാക്കുന്നു. പ്രവാസികളുടെ അന്താരാഷ്ട്ര പ്രവൃത്തിപരിചയവും വൈദഗ്ധ്യവും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കേരളത്തിന് വലിയ സാമ്പത്തിക കുതിച്ചുചാട്ടം നടത്താനാകും. നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് 99% പ്രവാസികളുമെങ്കിലും, മുൻകാലങ്ങളിൽ പലർക്കുമുണ്ടായ ചുവപ്പുനാടയും തിരിച്ചടികളുമാണ് പലരെയും പിന്നോട്ട് വലിപ്പിച്ചിരുന്നത്. ഈയൊരു സാഹചര്യത്തിൽ, പുതിയ ബജറ്റ് പ്രഖ്യാപനം പ്രവാസികൾക്ക് വലിയ ആശ്വാസവും സുരക്ഷിതത്വബോധവും നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

You might also like

ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ; പുതിയ ഇക്കോണമി ക്ലാസ് പ്ലാനിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കില്ല

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

റഫറി ഒമര്‍ ആര്‍ട്ടന് മുഴുവൻ പ്രതിഫലം നൽകും: ഫിഫ

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

ആൽബർട്ടയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ തടാകത്തിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

വെള്ളരിക്ക് വൻ വിലയിടിവ്: പ്രതിസന്ധിയിലായി കർണാടകയിലെ കർഷകർ; ഉൽപന്നങ്ങൾ പാടത്ത് ഉപേക്ഷിക്കുന്നു

Top Picks for You
Top Picks for You