newsroom@amcainnews.com

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം വ്യാപക റെയ്ഡ് നടത്തി. കൊച്ചി, തിരുവനന്തപുരം അടക്കം അഞ്ചിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിൽ നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും, അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്നുമാണ് അവയവക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഇ.ഡിക്ക് ലഭിക്കുന്നത്. ഇതേത്തുടർന്നാണ് ആശുപത്രികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി തീരുമാനിച്ചത്. റെയ്ഡ് നടക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

അവയവ മാഫിയയുടെ പ്രധാന ആസൂത്രകനായ നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് കമ്മീഷൻ ഇനത്തിൽ വൻ തുക കൈമാറിയതായാണ് വിവരം. ഇത്തരം നിർണായക സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ശേഖരിക്കാനാണ് പ്രധാനമായും ഈ പരിശോധന നടത്തിയത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി, അവർക്ക് തുച്ഛമായ തുക നൽകിയാണ് ഈ സംഘം അവയവങ്ങൾ കൈക്കലാക്കിയിരുന്നത്. തുടർന്ന് ഈ അവയവങ്ങൾ വൻ തുകയ്ക്ക് ആവശ്യക്കാർക്ക് മറിച്ചുവിറ്റ് കോടികളാണ് ഇവർ സമ്പാദിച്ചത്. അവയവദാനത്തിനുള്ള കർശനമായ നിയമപരമായ തടസ്സങ്ങളും പരിശോധനകളും മറികടക്കാൻ എം.പിമാർ, എം.എൽ.എമാർ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ലെറ്റർഹെഡുകളും ഔദ്യോഗിക സീലുകളും വരെ ഈ മാഫിയ സംഘം നിർമിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

You might also like
Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You