newsroom@amcainnews.com

‘ബ്രാഞ്ചിംഗ് ഔട്ട്’: വൃക്ഷതൈ വിതരണവുമായി കാൽഗറി സിറ്റി

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും നഗരജീവിതം കൂടുതൽ മനോഹരമാക്കാനും ജനങ്ങളും ഭരണകൂടവും കൈകോർക്കുന്ന സൗജന്യ വൃക്ഷതൈ വിതരണ പദ്ധതിയായ ‘ബ്രാഞ്ചിംഗ് ഔട്ടി’ന് തുടക്കം കുറിച്ച് കാൽഗറി സിറ്റി. ജനശ്രദ്ധയാകർഷിക്കുന്ന ഈ പദ്ധതിയിലൂടെ നഗരത്തിലെ വൃക്ഷങ്ങളുടെ സാന്നിധ്യം നിലവിലുള്ള പത്ത് ശതമാനത്തിൽ നിന്നും 2060 ഓടെ 16 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. ഈ വർഷം 10,000 തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മരങ്ങൾ കുറവുള്ള വടക്ക്-കിഴക്കൻ, തെക്ക്-കിഴക്കൻ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്കാണ് മുൻഗണന. ഈ വർഷത്തെ വൃക്ഷതൈ വിതരണം കഴിഞ്ഞ വാരാന്ത്യത്തിൽ തെക്ക്-കിഴക്കൻ മേഖലയിൽ ആരംഭിച്ചു. ജൂൺ 20, 21 തീയതികളിൽ ഈ വർഷത്തെ തൈ വിതരണം അവസാനിക്കും.

2019-ൽ വെറും 500 തൈകൾ വിതരണം ചെയ്ത് ആരംഭിച്ച ഈ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 5,000 തൈകൾ വിതരണം ചെയ്ത സ്ഥാനത്ത്, ഇത്തവണ അത് ഇരട്ടിയാക്കി 10,000 ആയി ഉയർത്തി. ഇതിൽ ആറായിരം മരങ്ങൾ ഏറ്റവും കുറവുള്ള കിഴക്കൻ മേഖലകൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You