newsroom@amcainnews.com

കുടുംബവഴക്ക്: ഡെട്രോയിറ്റില്‍ കുടുംബാംഗങ്ങളെ യുവാവ് വെടിവെച്ചു കൊന്നു

കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരനേയും കാമുകിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഡെട്രോയിറ്റിന് സമീപം ലിവോണിയയിലെ കുടുംബവീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെടിവെപ്പിന് ശേഷം പ്രതി തന്നെയാണ് കൊലപാതകവിവരം പുറത്ത് അറിയിച്ചത്. പ്രതിയും മാതാപിതാക്കളും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാതാപിതാക്കളായ സ്റ്റെര്‍ലിംഗ് പിയേഴ്‌സ് (58), ഹോളി കിംബോള്‍ (53) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിന്‍റെ പിൻവശത്തും സഹോദരന്‍ ടാനര്‍ പിയേഴ്‌സ് (22), കാമുകി നെവേ ഫിഞ്ച് (21) എന്നിവരെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

You might also like

ഫിലിപ്പീൻസിൽ ഭൂചലനം; 19 മരണം, വ്യാപക നാശനഷ്ടം

കയാക്കിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം; ഇറ്റാലിയൻ പൗരൻ പിടിയിൽ

അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ യുദ്ധപ്രതീതി; ഹോർമുസ് കടലിടുക്ക് അടച്ചു, കുവൈത്ത് വ്യോമപാത തുറന്നു

ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടു: ലിംഗാനുപാതം, കാൻസർ സ്ക്രീനിംഗ്, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങൾ

ക്യൂബൻ തീരത്ത് അതിശക്തമായ ഭൂചലനം: 6.1 തീവ്രത

Top Picks for You
Top Picks for You