newsroom@amcainnews.com

ആശങ്കയായി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വൈകുന്നു; CRS സ്കോർ കൂടാൻ സാധ്യത

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശങ്കയായി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ വൈകുന്നു. സാധാരണയായി പതിനാല് ദിവസത്തെ ഇടവേളയിൽ നടക്കുന്ന PNP നറുക്കെടുപ്പുകൾ പോലും മുടങ്ങിയതോടെ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്. നിലവിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഒക്യുപേഷൻ-ബേസ്ഡ്, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എന്നിങ്ങനെ ഒരു വിഭാഗങ്ങളിലും നറുക്കെടുപ്പുകൾ നടന്നിട്ടില്ല. സാങ്കേതിക തകരാർ കാരണം മെയ് 28-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിക്കാതിരുന്നതാണ് ഇപ്പോൾ നറുക്കെടുപ്പുകൾ വൈകുന്നതിന് കാരണമെന്ന് കരുതുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടാകാം നറുക്കെടുപ്പുകൾ വൈകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം നറുക്കെടുപ്പുകൾ തുടർച്ചയായി വൈകുന്നത് എക്സ്പ്രസ് എൻട്രി പൂളിലെ മത്സരം വർദ്ധിപ്പിക്കും. ദിവസവും കൂടുതൽ അപേക്ഷകർ പൂളിലേക്ക് എത്തുന്നതോടെ, അടുത്ത നറുക്കെടുപ്പുകൾ നടക്കുമ്പോൾ കട്ട് ഓഫ് സ്കോർ കുത്തനെ ഉയരാൻ സാധ്യതയുണ്ട്. മെയ് മാസത്തിൽ CEC കട്ട് ഓഫ് 518 പോയിൻ്റ് വരെ എത്തിയത് ഇതിന് ഉദാഹരണമാണ്. ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രൊവിൻഷ്യൽ നോമിനേഷൻ (PNP) ലഭിക്കുക എന്നതാണ് നിലവിൽ CRS സ്കോർ കുറഞ്ഞവർക്ക് മുന്നിലുള്ള ഏറ്റവും മികച്ച മാർഗ്ഗം. ഇത് വഴി 600 പോയിൻ്റ് അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഫ്രഞ്ച് ഭാഷയിൽ നൈപുണ്യം തെളിയിക്കുന്നത് കാറ്റഗറി-ബേസ്ഡ് ഡ്രോകൾ വഴി എളുപ്പത്തിൽ ഇൻവിറ്റേഷൻ ലഭിക്കാൻ സഹായിക്കും. IELTS അല്ലെങ്കിൽ CELPIP പരീക്ഷകൾ വീണ്ടും എഴുതി സ്കോർ മെച്ചപ്പെടുത്തുന്നതും ഭാവിയിൽ ഗുണം ചെയ്യും.

You might also like

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Top Picks for You
Top Picks for You