newsroom@amcainnews.com

ആശങ്കയായി കാൽഗറിയിൽ വെടിവെപ്പുകൾ: അന്വേഷണം ഊർജ്ജിതം

നാഷണൽ ഡേ എഗൻസ്റ്റ് വയലൻസ് ആചാരണത്തിന് പിന്നാലെ കാൽഗറിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് വ്യത്യസ്ത വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ്. വെള്ളിയാഴ്ച പുലർച്ചെയും രാത്രിയിലുമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെയ്പ്പുകളിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറ്റവും ഒടുവിലായി ഞായറാഴ്ച പുലർച്ചെ 3:30 ഓടെ വടക്കുകിഴക്കൻ കാൽഗരിയിലെ 104 അവന്യൂവിലാണ് നാലാമത്തെ വെടിവെപ്പ് നടന്നത്. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ നഗരമധ്യത്തിലെ ഒരു പാലത്തിനടിയിൽ വെടിയേറ്റ് പരിക്കേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെയാണ് വെടിയേറ്റതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണിയില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

You might also like

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You