newsroom@amcainnews.com

ലൂയിസ് ആർബർ കാനഡയുടെ പുതിയ ഗവർണർ ജനറൽ

Louise Arbour becomes Canada’s new governor generalകാനഡയുടെ 31-ാമത് ഗവർണർ ജനറലായി മുൻ സുപ്രീം കോടതി ജസ്റ്റിസ് ലൂയിസ് അർബർ ഇന്ന് ചുമതലയേൽക്കും. 2021-ൽ കാനഡയിലെ ആദ്യത്തെ തദ്ദേശീയ വൈസ് റീഗലായി തിരഞ്ഞെടുക്കപ്പെട്ട മേരി സൈമണിന് പകരക്കാരിയായാണ് അർബർ സ്ഥാനാരോഹതിയാകുന്നത്. കാനഡ സെനറ്റ് കെട്ടിടത്തിൽ രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ചടങ്ങിൽ മേരി സൈമൺ, പ്രധാനമന്ത്രി മാർക്ക് കാർണി, ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ, ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയ, അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് ദേശീയ മേധാവി സിൻഡി വുഡ്ഹൗസ് നെപിനാക് എന്നിവർ പങ്കെടുക്കും. തുടർന്ന് ഗവർണർ ജനറലായി ആർബർ തന്‍റെ ആദ്യ പ്രസംഗം നടത്തും.

ലൂയിസ് ആർബർ ഹേഗിൽ യുഎൻ മനുഷ്യാവകാശ കമ്മീഷണറായും ചീഫ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 79 വയസ്സുള്ള ആർബർ മുൻ യുഗോസ്ലാവിയയ്ക്കും റുവാണ്ടയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലുകളിൽ ചീഫ് പ്രോസിക്യൂട്ടറായിരുന്നു.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Top Picks for You
Top Picks for You