newsroom@amcainnews.com

ആൽബർട്ടയിലെ ആരോഗ്യമേഖല തകർച്ചയിൽ: സ്കാനിംഗിനായി കാത്തിരിക്കേണ്ടത് മാസങ്ങൾ

ആൽബർട്ടയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. റെഡ് ഡിയർ സ്വദേശിയായ ലിൻഡ ബേൺസ് എന്ന വയോധികയ്ക്ക് എം.ആർ.ഐ സ്കാനിങ്ങിനായി കാത്തിരിക്കേണ്ടി വന്നത് 31 മാസം. ഇത് പ്രവിശ്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ലിൻഡയ്ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അടുത്തിടെ കഴുത്തിന് കടുത്ത വേദന ആരംഭിച്ചതോടെയാണ് കഴുത്തിലെ ഡിസ്കുകളുടെ തകരാറാണോ എന്ന് സ്ഥിരീകരിക്കാൻ ഡോക്ടർ എം.ആർ.ഐ സ്കാനിങ് നിർദ്ദേശിച്ചത്. കഠിന വേദന നേരിടുന്ന ലിൻഡയ്ക്ക്, ആൽബർട്ട ഹെൽത്ത് സർവീസസ് നൽകിയ സ്കാനിംഗ് തീയതി 2028 ഡിസംബറാണ്.

ആൽബർട്ട സർക്കാർ അടുത്തിടെ കൊണ്ടുവന്ന ‘ബിൽ 11’ നിയമമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടർമാർക്ക് പൊതുസംവിധാനത്തിലും സ്വകാര്യസംവിധാനത്തിലും ഒരേസമയം ജോലി ചെയ്യാൻ ഈ നിയമം അനുമതി നൽകുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്കാനിംഗ് ലഭ്യമാകുമ്പോൾ, പൊതുസംവിധാനത്തിൽ വർഷങ്ങളുടെ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. ഇത് പണമുള്ളവർക്ക് വേഗത്തിൽ ചികിത്സ ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. ആൽബർട്ടയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ഒരു എം.ആർ.ഐ സ്കാനിംഗിനായി $850 മുതൽ $1,000 ചെലവ് വരും. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല. രണ്ടു വർഷത്തിലധികം നീളുന്ന കാത്തിരിപ്പ് സമയം ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്. ആശുപത്രികളിലും കമ്മ്യൂണിറ്റികളിലും ഡയഗ്നോസ്റ്റിക് സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള കൃത്യമായൊരു പദ്ധതി ആൽബർട്ടയ്ക്ക് ആവശ്യമുണ്ടെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കി.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Top Picks for You
Top Picks for You