newsroom@amcainnews.com

ഫൊക്കാന മെഗാ മോഹിനിയാട്ടം ഷോ: രജിസ്ട്രേഷൻ ജൂൺ 7 വരെ നീട്ടി

ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചു നടത്തുന്ന മെഗാ മോഹിനിയാട്ടം ഷോ രജിസ്ട്രേഷൻ അമേരിക്കയിലെ സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുന്നു. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ ഒരേ വേദിയിൽ ഒരേ ഡ്രസ്സിൽ കേരളത്തിന് പുറത്തു ആദ്യമായാണ് അണിനിരത്തുന്നത്. പല ഡാൻസ് ടീച്ചേഴ്സിന്റെയും അഭ്യർത്ഥനയെ മാനിച്ച് വേൾഡ്  ഗിന്നസ് രജിസ്ട്രേഷൻ ജൂൺ 7 ഞായറാഴ്ച നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ നടക്കുക.

ഓഗസ്റ്റ് 8-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളൻ്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച  മുന്ന്  ഡാൻസ് സ്കൂളുകൾക്ക് വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും (based on  their Participation level ). ഇന്ത്യൻ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പത്മവിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ, പത്മശ്രീ എം. എ. യൂസഫലി, പത്മ മട്ടന്നൂർ ശങ്കരൻ കുട്ടി, ചലച്ചിത്ര താരങ്ങളായ നവ്യ നായർ, അന്നാ  ബെൻ, നാദിർഷ, പ്രമുഖ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയവർ എന്നിവർ പങ്കെടുക്കും. ഫൊക്കാന മെഗാ മോഹിനിയാട്ടം ഷോയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://fokana.ticketspice.com/guinness-world-mohiniyattam

You might also like
Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

Top Picks for You
Top Picks for You