newsroom@amcainnews.com

ലോകകപ്പ്‌ ഫുട്‌ബോൾ; കർശന സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കടക്കുന്ന ടൊറൻ്റോ നഗരത്തിലെ സ്റ്റേഡിയങ്ങളിൽ കനത്ത സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ. ടൊറൻ്റോ സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന വിദേശികൾക്ക് മദ്യം വാങ്ങണമെങ്കിൽ ‘പാസ്‌പോർട്ട്’ നിർബന്ധമാണ്. ഫിഫ പുറത്തിറക്കിയ ‘നോ ബിഫോർ യു ഗോ’ എന്ന മാർഗ്ഗനിർദ്ദേശത്തിലാണ് ഈ കർശന നിയമങ്ങളുള്ളത്. ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോയിലേക്ക് ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളായിരിക്കും എത്തുക.  സുരക്ഷാ പരിശോധനകളിലെ താമസം ഒഴിവാക്കാനും ഒൻ്റാരിയോയിലെ മദ്യവിതരണ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഫിഫ ഈ ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. വരുന്ന ജൂൺ മാസത്തിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ ആറ് പ്രമുഖ മത്സരങ്ങൾക്കാണ് ടൊറൻ്റോ ആതിഥേയത്വം വഹിക്കുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുകളോ, ദേശീയ തിരിച്ചറിയൽ കാർഡുകളോ മദ്യം വാങ്ങുന്നതിനായി പ്രായം തെളിയിക്കാൻ സ്വീകരിക്കില്ല. ഒറിജിനൽ പാസ്‌പോർട്ട് മാത്രം കൈവശമുള്ളവർക്കേ സ്റ്റേഡിയത്തിനുള്ളിൽ മദ്യം ലഭിക്കൂ. അതേസമയം കാനഡയിലെ താമസക്കാർക്ക് സാധാരണ സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

ലോകകപ്പ് മത്സരങ്ങൾ പ്രമാണിച്ച് രാവിലെ നടക്കുന്ന കളികൾ കാണാനെത്തുന്ന ആരാധകർക്കായി ബാറുകളുടെയും റസ്റ്ററൻ്റുകളുടെയും പ്രവർത്തന സമയം ഒൻ്റാരിയോ സർക്കാർ കൂട്ടിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും സുരക്ഷ ശക്തമാക്കാനും വേണ്ടി സുതാര്യമായ ബാഗുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. പ്ലാസ്റ്റിക്, വിനൈൽ, അല്ലെങ്കിൽ പി.വി.സി (PVC) എന്നിവ കൊണ്ടുണ്ടാക്കിയ സുതാര്യമായ ബാഗുകൾ (പരമാവധി വലിപ്പം: 12″ x 6″ x 12″), കൈപ്പത്തിയുടെ വലിപ്പത്തിലുള്ള ചെറിയ ക്ലച്ച് പേഴ്സുകളോ വാലറ്റുകളോ (പരമാവധി വലിപ്പം: 4.5″ x 6.5″) സുതാര്യമല്ലെങ്കിലും അനുവദിക്കും. ഈ നിർദ്ദേശങ്ങളിൽ പെടാത്ത മറ്റ് ബാഗുകളുമായി എത്തുന്നവരെ സുരക്ഷാ ജീവനക്കാർ തിരിച്ചയക്കും.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Top Picks for You
Top Picks for You