newsroom@amcainnews.com

പ്രായമായവർ കൂടുന്നു; മോൺട്രിയലിൽ ജനസംഖ്യ കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്

മോൺട്രിയൽ നഗരത്തിൽ വരും വർഷങ്ങളിൽ ജനസംഖ്യയിൽ വലിയ കുറവുണ്ടാകുമെന്ന് പുതിയ പഠനം. ‘ഒബ്സർവേറ്ററി ഗ്രാൻഡ് മോൺട്രിയൽ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ 2050-ഓടെ ജനസംഖ്യ വലിയ തോതിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് മോൺട്രിയലിൽ വൻ ഇടിവ് പ്രതീക്ഷിക്കുന്നത്. 2025-ൽ 43 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന മോൺട്രിയലിൽ 2050 ആകുമ്പോഴേക്കും 1.3 ശതമാനത്തിന്റെ ഇടിവ് സംഭവിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മോൺട്രിയലിൽ 29 വയസ്സിന് താഴെയുള്ള യുവാക്കളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത്. അതേസമയം, 65 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ എണ്ണത്തിൽ 2.9 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ 25 വർഷമായി നഗരത്തിൽ രൂപപ്പെട്ടുവരുന്ന പ്രവണതയാണിതെന്ന് ‘കമ്മ്യൂണിറ്റി മെട്രോപൊളിറ്റൻ ഡി മോൺട്രിയൽ’ (CMM)  വ്യക്തമാക്കി.

ഈ ജനസംഖ്യാ വ്യതിയാനം നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പൊതുധനകാര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജോലി ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം ഇരട്ടി വേഗത്തിലാണ് ഇവിടെ വർദ്ധിക്കുന്നത്. ഇത് ഭാവിയിൽ നികുതിദായകർക്ക് വലിയ ഭാരമായി മാറും. ജനന നിരക്ക് കുറവായതിനാൽ ഹ്രസ്വകാലത്തേക്ക് തൊഴിൽ പ്രതിസന്ധി മറികടക്കാനും സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താനും കുടിയേറ്റം വർദ്ധിപ്പിക്കുക മാത്രമാണ് മൺട്രിയോളിന് മുന്നിലുള്ള ഏക പോംവഴിയെന്നും സി.എം.എം റിപ്പോർട്ടിൽ വ്യക്തമാക്കി.

You might also like
Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Top Picks for You
Top Picks for You