newsroom@amcainnews.com

സിജെപിക്ക് വീണ്ടും പൂട്ട്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് സിജെപി സ്ഥാപകന്‍. അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടുവെന്നും അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ കഴിയുന്നില്ലെന്നും അഭിജിത് ദീപ്‌കെ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവെച്ചത്. സിജെപിയുടെ ബാക്കപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെറ്റ എടുത്തുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.

നേരത്തെ, രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന സിജെപിയുടെ പ്രധാന എക്‌സ് അക്കൗണ്ട് നിയമപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ച് ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരില്‍ ആരംഭിച്ച പുതിയ അക്കൗണ്ടിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷത്തിലധികം ഫോളോവേഴ്സാണ് അണിനിരന്നത്. ഏത് കടുത്ത പ്രതിസന്ധിയെയും അതിജീവിക്കാന്‍ ശേഷിയുള്ള ജീവിയാണ് പാറ്റ എന്നതുകൊണ്ടാണ് ഇതിനെ തങ്ങളുടെ രാഷ്ട്രീയ പ്രതീകമാക്കിയതെന്ന് അണികള്‍ പറയുന്നു. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ട്രെന്‍ഡുകളിലൊന്നാണ് ഈ ഡിജിറ്റല്‍ കൂട്ടായ്മ.

കഴിഞ്ഞയാഴ്ച കോടതി വാദത്തിനിടയിലായിരുന്നു വിവാദത്തിന് ആസ്പദമായ പരാമര്‍ശം ഉണ്ടായത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കള്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ആര്‍ടിഐ (RTI) പ്രവര്‍ത്തകരുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവര്‍ കോക്രോച്ചുകളാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. എന്നാല്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടക്കുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും, രാജ്യത്തെ യുവതലമുറ ഈ വിഷയത്തെ ഏറ്റെടുത്ത് വലിയൊരു സൈബര്‍ ക്യാമ്പയിനാക്കി മാറ്റുകയായിരുന്നു.

You might also like

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

IPC Midwest Region Annual Convention in San Antonio in September

ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബറിൽ സാൻ അന്തോണിയോയിൽ

Highlights: Canada to Expand Hiring Options for Low-Wage Foreign Worker

കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ ഇളവുകൾ

Canadian dollar weakens ahead of US deadline for new tariffs

യുഎസ് താരിഫ് കാലാവധി അവസാനിക്കാനിരിക്കെ കനേഡിയൻ ഡോളറിൽ ഇടിവ്

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

Top Picks for You
Top Picks for You