newsroom@amcainnews.com

എണ്ണവ്യാപാര ചർച്ചകൾ: വെനസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യയിൽ

ഇന്ധന ഇറക്കുമതി രംഗത്ത് നിർണ്ണായക നീക്കങ്ങളുമായി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അ‌ടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുമായി എണ്ണവ്യാപാര ചർച്ചകൾ നടത്തുന്നതിനായാണ് ഈ സന്ദർശനമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക പുറത്താക്കിയതിനെ തുടർന്നാണ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക ഭരണാധികാരിയായി ചുമതലയേറ്റത്. ഒരു വിദേശ രാജ്യത്തലവന്റെ ഔദ്യോഗിക സന്ദർശന വിവരം യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചത്, വെനസ്വേലൻ ഭരണകൂടത്തിന്മേൽ നിലവിൽ യു.എസ്സിനുള്ള  ശക്തമായ സ്വാധീനത്തിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

യു.എസ്- ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ലോകത്തിലെ ആകെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് അടച്ചുപൂട്ടിയതോടെ ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ്‌ സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ഇന്ത്യക്ക് ആവശ്യമായത്ര ഇന്ധനം വിൽക്കാൻ അമേരിക്ക തയ്യാറാണെന്നും അതോടൊപ്പം വെനസ്വേലൻ എണ്ണ വാങ്ങുന്നത് ഇന്ത്യക്ക് വലിയൊരു അവസരമായിരിക്കുമെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവന്നത്. യു.എസ്സും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച 500 മില്യൺ ഡോളറിന്റെ പുതിയ വ്യാപാരക്കരാറിന്റെ ഭാഗമായാണ് ഈ ഇന്ധന കൈമാറ്റം നടക്കുക. ഇടക്കാല പ്രസിഡന്റായ ശേഷമുള്ള ഡെൽസി റോഡ്രിഗസിന്റെ രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ഇന്ത്യയുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അവർ. സത്യസായി ബാബയുടെ തീവ്ര അനുയായിയായ ഡെൽസി, വെനസ്വേലൻ വൈസ് പ്രസിഡന്റായിരുന്ന കാലയളവിൽ രണ്ടുതവണ ഇന്ത്യയിലെ സായിബാബ ആശ്രമം സന്ദർശിച്ചിട്ടുണ്ട്. ഈ ആത്മീയ ബന്ധം ഇന്ത്യയുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് കരുതപ്പെടുന്നത്.

You might also like
Indian Power in US Politics: 5 Decisive Wins, Amish Shah Battles for the 6th Seat

യു.എസ്. രാഷ്ട്രീയത്തിൽ ‘ഇന്ത്യൻ കരുത്ത്’: അഞ്ചിൽ ഉറച്ച വിജയം, ആറാം സീറ്റിനായി അമീഷ് ഷായുടെ പടയോട്ടം

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You