newsroom@amcainnews.com

സുവേന്ദു ആദ്യ ബിജെപി പശ്ചിമബംഗാൾ മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ ഇന്ന്

കൊൽക്കത്ത : സുവേന്ദു അധികാരി ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ഇന്നു സത്യപ്രതിജ്‌ഞ ചെയ്ത‌് അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായു ടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗം സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്ന സുവേന്ദു കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് തോൽപിച്ചത്. സത്യപ്ര തിജ്‌ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും.

തൃണമൂലിൽ വളർന്നു; എല്ലാം തൃണമാക്കി സുവേന്ദു

രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ സഹമന്ത്രിയായിരുന്ന സിസിർ അധികാരിയുടെ മകൻ. മമതയുടെ തൃണമൂൽ സർക്കാരിൽ മന്ത്രി. ഒരു ഭരണകാലം ഇരുട്ടിവെളുത്തപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രിക്കസേരയിൽ – കൊൽക്കത്ത ‘ അധികാരം എല്ലാക്കാലത്തും സുവേന്ദുവെന്ന പേരിന്റെ ഭാഗമായിരുന്നു. മൻമോഹൻസിങ് സർക്കാരിലെ സഹമന്ത്രി സിസിർ അധികാരി യുടെ മകൻ. 2016 മുതൽ 2020 വരെ മമത സർക്കാരിൽ ഗതാ ഗത, ജലസേചന മന്ത്രി. നന്ദി ഗ്രാമിലും സിംഗൂരിലും വൻ മുന്നേറ്റമുണ്ടാക്കി 34 വർഷത്തെ സിപിഎം ഭരണത്തിന്റെ അടിവേര് മാന്തിയ മമതയുടെ കുതിപ്പിന് തുടക്കമിട്ടയാൾ. അതേ മമതയെ തോൽപ്പിച്ച് ഇപ്പോൾ ബിജെപി യുടെ മുഖ്യമന്ത്രിക്കസേരയിൽ. ബംഗാളിൽ 15 വർഷം ഭരിച്ച മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും തകർക്കാൻ ബിജെപിയുടെ മുൻനിര പോരാളിയായി മാറിയ സുവേന്ദു ഒരുകാലത്ത് മമതയുടെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു. താഴെത്തട്ടിൽ തന്ത്രങ്ങളുടെ ആശാനായിരുന്നു അദ്ദേഹം.

രബീന്ദ്രഭാരതി സർവകലാശാ ലയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ സുവേന്ദു (55) ബം ഗാളിലെ പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഹാൽദിയ തുറമുഖവും വ്യവസായ മേഖലയും ഉൾപ്പെടുന്ന പൂർബ മെദിനിപ്പുരാണ് തട്ടകം.

1998 ലാണു കോൺഗ്രസിൽ നിന്നു തൃണമൂലിൽ ചേരുന്നത്. കാന്തി നിയമസഭാ മണ്ഡലത്തിൽ തൃണമൂലിൻ്റെ എംഎൽ എയായി, 2009 മുതൽ 2014 വരെ താലൂക്കിൽ നിന്നുള്ള എം പിയായിരുന്നു. തൃണമൂലിൽ ചേരും മുൻപ് കാന്തി മുൻസിപ്പാലിറ്റിയിൽ കോൺഗ്രസിന്റെ നഗരസഭാംഗം.

നന്ദിഗ്രാമിൽ സിപിഎം സർക്കാർ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതാണു സ്വന്തം നാട്ടിൽ സുവേന്ദുവിൻ്റെ ഉയർച്ചയ്ക്കു കാരണം. സിപിഎമ്മിനെ തിരേയുള്ള സമരത്തെ താഴെത്തട്ടിൽ നയിച്ചത് ഭൂമി ഉഛദ് പ്രതിരോധ് സമിതിയുടെ നേതൃത്വം വഹിച്ച സുവേന്ദുവായിരുന്നു. സർക്കാരിനെതിരേ കലാപം നയിക്കാൻ സുവേന്ദു മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ വിതരണം ചെയ്തു‌വെന്ന് സിപിഎം പൊലീസ് റിപ്പോർട്ട് ചെയ്തു.

തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി പിടി മുറുക്കിയതോടെ സുവേന്ദു പാർട്ടിവിട്ടു. എന്നാൽ, ശാരദ ചിട്ടിക്കേസിൽ സിബിഐ ചോദ്യം ചെയ്‌തതിനെത്തുടർന്ന് ഭയം കാരണമാണ് സുവേന്ദു പാർട്ടിവിട്ടതെന്ന് തൃണമൂൽ പരിഹസിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപാണു ബിജെപിയിൽ ചേരുന്നത്.

തിരഞ്ഞെടുപ്പിൽ സുവേന്ദുവിനെ തോൽപ്പിക്കാൻ മമത നന്ദി ഗ്രാമിലെത്തിയെങ്കിലും പരാജയ പ്പെട്ടു. ബിജെപിയിൽ പുതുമുഖമായിരുന്നെങ്കിലും മമതയെ തോൽപ്പിച്ച് ഹീറോയായ സുവേന്ദുവിനെ പ്രതിപക്ഷ നേതാവാക്കി. 3 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 77 സീറ്റിലേക്ക് കുതിച്ചത് ആ തിരഞ്ഞെടുപ്പിലായിരുന്നു. 5 വർഷത്തിനിപ്പുറം സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി 207 സീറ്റിലേക്കും സംസ്‌ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഉൾപ്പെടെ പഴയ ബിജെപിക്കാരെ പിന്തള്ളി സുവേന്ദു മുഖ്യമന്ത്രിക്കസേരയിലേക്കും കുതിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാസംഘങ്ങൾക്കെതിരേ ചെറുത്തുനിന്നായിരുന്നു സുവേന്ദുവിൻ്റെ രാഷ്ട്രീയപ്രവർത്തനം. യാത്ര ചെയ്യാൻ ബുള്ളറ്റ്പ്രൂഫ് കാർ. സംസ്‌ഥാന സർക്കാരിലെ മന്ത്രിമാരേക്കാൾ കൂടിയ സെഡ് പ്ലസ് സുരക്ഷ കേന്ദ്രം നൽകി.

ജയ് ബംഗ്ല വിളിക്കുന്ന തൃണമൂലിന്റെ പ്രവർത്തകർക്കു നേരെ ജയ് ശ്രീരാം വിളിച്ച് കൊമ്പു കോർത്തു നന്ദിഗ്രാമിൽ മുസ്‌ലിംകൾ തനിക്കു വോട്ടുചെയ്യാത്തതിനാൽ ഹിന്ദുക്കൾക്കു വേണ്ടി മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നു പച്ചയ്ക്കു പറഞ്ഞു. ബിജെപിയുടെ തീവ്ര ആശയങ്ങളുടെ പ്രതിനിധിയായാണ് സുവേന്ദു അധികാരത്തിലെത്തുന്നത്.

You might also like
Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Top Picks for You
Top Picks for You