കാൽഗറി നഗരത്തിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡയുടെ (ECCC) മുന്നറിയിപ്പ്. സെൻട്രൽ ആൽബർട്ട, ഹൈവേ 1, ഹൈവേ 2 എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച യാത്രാതടസ്സങ്ങൾക്ക് കാരണമായേക്കാം. 5 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും വാരാന്ത്യത്തോടെ താപനില ഉയരുന്നതോടെ മഞ്ഞ് വേഗത്തിൽ ഉരുകുമെന്നും അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ലോങ്ങ് വീക്കെൻഡിൽ യാത്രാസൗകര്യം സാധാരണ നിലയിലാകും. കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെയാണ് നഗരത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.







