newsroom@amcainnews.com

ഫിഫ ലോകകപ്പ് 2026: കാനഡയുടെ ആദ്യ മത്സരം ബോസ്നിയയുമായി

2026 ഫിഫ ലോകകപ്പിൽ കാനഡയുടെ ആദ്യ എതിരാളികൾ ആരെന്ന് തീരുമാനമായി. ഉദ്ഘാടന മത്സരത്തിൽ കാനഡ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. 2026 ജൂൺ 12-ന് ടൊറൻ്റോയിലെ ബിഎംഒ ഫീൽഡിലാണ് ഈ മത്സരം നടക്കുക. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആവേശത്തിലാണ് കാനഡയിലെ കായികപ്രേമികൾ. അതേസമയം, ലോകകപ്പിൽ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് കാനഡ കളത്തിലിറങ്ങുന്നത്. ടൊറൻ്റോയിലെ ഉദ്ഘാടന മത്സരത്തിന് പുറമെ, ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് രണ്ട് മത്സരങ്ങൾ വൻകൂവറിലെ ബിസി പ്ലേസിലും കാനഡ […]

കാനഡയിൽ ​ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലക്കയറ്റത്തിന് സാധ്യത

മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് കാനഡയിലെ ​ഗ്രോസറി വിപണിയിൽ വൻ വിലവർധനവിന് കാരണമാകുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. ഇന്ധനച്ചെലവ് വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തി. നിലവിൽ അഞ്ച് ശതമാനത്തോളം അധികച്ചെലവ് തങ്ങൾ സഹിക്കുകയാണെന്നും എന്നാൽ ഇത് അധികകാലം തുടരാനാവില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി. ചെറുകിട ​ഗ്രോസറി വ്യാപാരികൾ കേവലം 2% ലാഭവിഹിതത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് (CFIG) ചൂണ്ടിക്കാട്ടി. വിതരണക്കാർ ഇന്ധന സർചാർജ് ഈടാക്കിത്തുടങ്ങിയ […]

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

കാൽഗറി ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡയുടെ (ECCC) മുന്നറിയിപ്പ്. സെൻട്രൽ ആൽബർട്ട, ഹൈവേ 1, ഹൈവേ 2 എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച യാത്രാതടസ്സങ്ങൾക്ക് കാരണമായേക്കാം. 5 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും വാരാന്ത്യത്തോടെ താപനില ഉയരുന്നതോടെ മഞ്ഞ് വേഗത്തിൽ ഉരുകുമെന്നും അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ലോങ്ങ് വീക്കെൻഡിൽ യാത്രാസൗകര്യം സാധാരണ നിലയിലാകും. കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെയാണ് […]

അന്ത്യ അത്താഴസ്മരണയിൽ ഇന്ന് പെസഹ ആചരണം

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവർ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടക്കും. കുരിശുമരണം വരിക്കുന്നതിനുമുമ്പ്‌ യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. അന്ത്യത്താഴത്തിൻറെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ഉണ്ടാകും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിൻറെ മാതൃക നൽകിയതിൻറെ […]

കാനഡ റവന്യൂ ഏജൻസിയിൽ കൂട്ടപ്പിരിച്ചുവിടൽ: നൂറുകണക്കിന് ജീവനക്കാർക്ക് നോട്ടീസ്

കാനഡ റവന്യൂ ഏജൻസിയിലെ (CRA) നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ വകുപ്പുകളിലായി നാനൂറ്റി അമ്പതിലധികം ജീവനക്കാർക്ക് ഔദ്യോഗിക മുന്നറിയിപ്പ് ഈ ആഴ്ച ലഭിച്ചു. പിഎസ്എസി (PSAC) അംഗങ്ങളായ 284 പേർക്കും പിഐപിഎസ്‌സി (PIPSC) അംഗങ്ങളായ 195 പേർക്കും ഉൾപ്പെടെയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഡിജിറ്റൽ സർവീസ് ടാക്സ്, ഫെഡറൽ ഫ്യൂവൽ ചാർജ്, കാനഡ കാർബൺ റിബേറ്റ്, ലക്ഷ്വറി ടാക്സ് തുടങ്ങിയ പ്രധാന നികുതി പദ്ധതികൾ നിർത്തലാക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനമാണ് ഈ പിരിച്ചുവിടലുകളിലേക്ക് നയിക്കുന്നത്. […]

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; RCMP

കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണിയും ഇടപെടലുകളും ഇപ്പോഴും തുടരുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ അവസാനിച്ചുവെന്ന കമ്മീഷണർ മൈക്കൽ ദുഹേമിൻ്റെ മുൻ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് RCMP ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാനഡയിലെ വിവിധ കമ്മ്യൂണിറ്റികൾക്കെതിരെ വിദേശ രാജ്യങ്ങൾ നടത്തുന്ന ഭീഷണികളെക്കുറിച്ച് ആർ.സി.എം.പിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും എന്നാൽ ഇവയെ ഒരു ക്രിമിനൽ നടപടിയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകൾ ശേഖരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും […]

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഫയർ കേഡറ്റാകാൻ സുവർണ്ണാവസരം; എഡ്മന്റൺ ഫയർ റെസ്ക്യൂ സർവീസ് അപേക്ഷ ക്ഷണിച്ചു

എഡ്മന്റൺ: എമർജൻസി സർവീസസ് മേഖലയിൽ താല്പര്യമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എഡ്മന്റൺ ഫയർ റെസ്ക്യൂ സർവീസ് (EFRS) തങ്ങളുടെ പ്രസിദ്ധമായ ‘ഫയർ കേഡറ്റ്’ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും പ്രായോഗിക പരിശീലനം നേടാനുമുള്ള അപൂർവ്വ അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. നിലവിൽ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. പത്ത് മാസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആറ് ഹൈസ്കൂൾ ക്രെഡിറ്റുകൾ വരെ […]

ഡാനിയൽ സീസർ എഡ്മന്റണിലേക്ക്; ഓഗസ്റ്റ് 13-ന് റോജേഴ്സ് പ്ലേസിൽ സംഗീത വിരുന്ന്

എഡ്മന്റൺ: പ്രശസ്ത കനേഡിയൻ ആർ&ബി ഗായകൻ ഡാനിയൽ സീസർ തന്റെ ഏറ്റവും പുതിയ ലോക പര്യടനത്തിന്റെ ഭാഗമായി എഡ്മന്റണിലെത്തുന്നു. ഓഗസ്റ്റ് 13-ന് എഡ്മന്റണിലെ റോജേഴ്സ് പ്ലേസിലാണ് സംഗീത നിശ അരങ്ങേറുന്നത്. ‘സൂപ്പർ പവേഴ്സ് വേൾഡ് ടൂർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പര്യടനത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലുടനീളം അദ്ദേഹം പരിപാടികൾ അവതരിപ്പിക്കും. ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ഡാനിയൽ സീസറിന്റെ ലൈവ് ഷോ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഇതൊരു വലിയ വാർത്തയാണ്. ടൊറന്റോ സ്വദേശിയായ ഡാനിയൽ സീസർ തന്റെ […]

കാനഡ റവന്യൂ ഏജൻസിയിൽ കൂട്ടപ്പിരിച്ചുവിടൽ ഭീഷണി; 450-ലധികം ജീവനക്കാർക്ക് നോട്ടീസ്

ഒട്ടാവ: കാനഡ റവന്യൂ ഏജൻസിയിലെ (CRA) നൂറുകണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. 450-ലധികം ജീവനക്കാർക്ക് തങ്ങളുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഏജൻസി ഔദ്യോഗികമായി നോട്ടീസ് നൽകി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന. വിരമിക്കൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. ഒട്ടാവയിലെ ഹെഡ് ഓഫീസിലും വിവിധ പ്രവിശ്യകളിലെ റീജിയണൽ ഓഫീസുകളിലും ജോലി ചെയ്യുന്നവർക്ക് ഈ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നികുതി […]

ട്രാൻസിറ്റ് നമ്പറിലെ പിശക് വിനയായി; ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്ക് കൈമലർത്തുന്നു

വിന്നിപെഗ്: ബാങ്ക് അക്കൗണ്ട് മാറി നിക്ഷേപിക്കപ്പെട്ട 3,43,335 കനേഡിയൻ ഡോളർ (ഏകദേശം 2.1 കോടി രൂപ) അക്കൗണ്ട് ഉടമ പിൻവലിച്ച സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പ്രമുഖ കനേഡിയൻ ബാങ്കായ സി.ഐ.ബി.സി കോടതിയിൽ വ്യക്തമാക്കി. മാനിറ്റോബയിലെ പ്രമുഖ നിയമ സ്ഥാപനമായ ടെയ്‌ലർ മക്കാഫ്രി എൽ.എൽ.പി നൽകിയ കേസിലാണ് ബാങ്ക് ഈ നിലപാട് സ്വീകരിച്ചത്. ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് തങ്ങളുടെ ട്രസ്റ്റ് അക്കൗണ്ടിലേക്ക് വരണമായിരുന്ന തുക, ട്രാൻസിറ്റ് നമ്പറിലുണ്ടായ പിശക് കാരണം മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് പോവുകയായിരുന്നുവെന്ന് […]