newsroom@amcainnews.com

വിദേശ പതാക നിരോധനം: പ്രമേയം പാസ്സാക്കി ടൊറൻ്റോ സിറ്റി കൗൺസിൽ

ടൊറൻ്റോ സിറ്റി ഹാളിന് മുന്നിലും മറ്റ് സിവിക് സെന്‍ററുകളിലും വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്ന ചടങ്ങുകൾ നിരോധിക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരെ 19 വോട്ടുകൾക്കാണ് ഈ നിർണ്ണായക പ്രമേയം പാസാക്കിയത്. കൗൺസിലർ ജോൺ ബേൺസൈഡ് അവതരിപ്പിച്ച ഈ പ്രമേയം അനുസരിച്ച്, ഡിസംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളുടെ പതാകകളോ അവയുടെ ചിത്രങ്ങളുള്ള മറ്റ് പതാകകളോ ഉയർത്തുന്നത് പൂർണ്ണമായും നിർത്തലാക്കും. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ചടങ്ങുകൾക്ക് മാത്രമായിരിക്കും ഇനി അനുമതി നൽകുക.

ലില്ലി ചെങ്, മൈക്ക് കോൾ, അസ്മ മാലിക്, നിക്ക് മന്റാസ്, ജമാൽ മിയേഴ്സ്, ജെയിംസ് പാസ്റ്റർനാക്, നീതൻ ഷാൻ എന്നീ കൗൺസിലർമാർ നിരോധനത്തെ എതിർത്ത് വോട്ട് ചെയ്തു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ പ്രവാസി ഗ്രൂപ്പുകൾക്കിടയിൽ വർധിച്ചു വരുന്ന ഭിന്നതയുമാണ് പതാക ഉയർത്തുന്നത് നിരോധിക്കാൻ കാരണമായി പല കൗൺസിലർമാരും ചൂണ്ടിക്കാണിച്ചത്.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം കാൽഗറി സിറ്റിയും വിദേശ പതാകകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ പതാകകൾക്കും ബാധകമല്ല. തദ്ദേശീയരായ ഗോത്രവർഗക്കാരുടെ പതാകകൾ, ഇന്റർസെക്സ് പ്രൈഡ് ഫ്ലാഗ്, ബ്ലാക്ക് ലിബറേഷൻ ഫ്ലാഗ്, പ്രൊഫഷണൽ കായിക സംഘടനകളുടെ പതാകകൾ, ടൊറന്റോയുടെ ഇന്റർനാഷണൽ അലയൻസ് പ്രോഗ്രാമിന്റെ ഭാഗമായ നഗരങ്ങളുടെ പതാകകൾ എന്നിവ ഉയർത്തുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

തൃശൂർ അതിരൂപതക്കെതിരെയുള്ള സൈബർ ആക്രമണം: പ്രതിരോധിക്കാൻ ഒരുങ്ങി ആശുപത്രി സംരക്ഷണ സമിതി

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

Top Picks for You
Top Picks for You