newsroom@amcainnews.com

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകരുടെ കയ്യേറ്റം; കൈക്കും കഴുത്തിനും പരിക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മന്ത്രി, മടക്കയാത്രയ്ക്കായി വന്ദേഭാരത് എക്സ്പ്രസിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർ മന്ത്രിയെ തടയാൻ ശ്രമിക്കുകയും തുടർന്നുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രിയെ സമരക്കാർ കൈയേറ്റം ചെയ്തെന്നും മന്ത്രിക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ സമരരീതികൾക്ക് വിരുദ്ധമായി ഒരു വനിതാ മന്ത്രിക്കുനേരെ ഇത്തരത്തിൽ തെരുവിൽ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും ഷംസീർ ആവശ്യപ്പെട്ടു.

You might also like
Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

പേളി മാണി വിവാദത്തിൽ: മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാതെ സോഷ്യൽ മീഡിയ പ്രതിഷേധം

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Top Picks for You
Top Picks for You