newsroom@amcainnews.com

കാനഡയുടെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിൽ; രാജ്യം സാമ്പത്തിക മാന്ദ്യത്തിൻ്റെ നിഴലിലെന്നു റിപ്പോർട്ട്

കാനഡയുടെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിൻ്റെ നിഴലിലാണെന്നും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പലിശ നിരക്കുകൾ ഗണ്യമായി കുറച്ചിട്ടും രാജ്യത്തിൻ്റെ ആളോഹരി ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുന്നില്ലെന്ന് ‘റോസെൻബെർഗ് റിസർച്ച്’ പുറത്തിറക്കിയ ‘കനേഡിയൻ ഇക്കണോമി ഓൺ ലൈഫ് സപ്പോർട്ട്’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ കേവലം ഒരു ശതമാനം വാർഷിക വളർച്ച മാത്രമാണ് കാനഡ രേഖപ്പെടുത്തുന്നത്. നിർമ്മാണ മേഖല അഞ്ച് ശതമാനവും ഭവന വിപണി രണ്ട് ശതമാനവും ഇടിവ് നേരിടുന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഇനിയും കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡേവിഡ് റോസെൻബെർഗ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം അഞ്ച് ശതമാനമായിരുന്ന പലിശ നിരക്കിൽ 2.75 ശതമാനത്തിൻ്റെ കുറവ് വരുത്തിയിട്ടും വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടായിട്ടില്ല. നാലാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 0.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ രണ്ടിലും സാമ്പത്തിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയ സാഹചര്യത്തിൽ, രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റോസെൻബെർഗ് റിസർച്ച് വ്യക്തമാക്കുന്നു.

You might also like
David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Top Picks for You
Top Picks for You