സോഷ്യൽ മീഡിയ സാന്നിധ്യം സജീവമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ‘സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റിനെ നിയമിക്കാൻ ഒരുങ്ങുകയാണ് ടൊറൻ്റോ പോലീസ് സർവീസ്. സിറ്റി പോലീസിന്റെ ഔദ്യോഗിക വാർത്തകളും ദൈനംദിന അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കമ്മ്യൂണിറ്റി ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റിന്റെ ഉത്തരവാദിത്വം.
എഴുത്ത്, വീഡിയോ, ഫോട്ടോ, ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ച് ആകർഷകമായ കണ്ടന്റുകൾ തയ്യാറാക്കുകയും സോഷ്യൽ മീഡിയ കലണ്ടർ നിയന്ത്രിക്കുകയും പോസ്റ്റുകളുടെ പ്രകടനം വിലയിരുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ദൗത്യം. കമ്മ്യൂണിറ്റിയിൽ ഉണ്ടാകുന്ന പുതിയ വിഷയങ്ങൾ തിരിച്ചറിയുകയും പൊലീസിന്റെ സൽപ്പേരിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തുകയും ഉത്തരവാദിത്തമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.
മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ജേണലിസം, ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. കോർപ്പറേറ്റ്, ഗവൺമെന്റ് അല്ലെങ്കിൽ ബിസിനസ് മേഖലയിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തുള്ള അഞ്ചുവർഷത്തെ പരിചയം വേണം. മികച്ച എഴുത്ത്, ഡിസൈൻ സെൻസ്, അഡോബ് ക്രിയേറ്റീവ് ക്ലൗഡ് (Adobe Creative Cloud) സോഫ്റ്റ്വെയറുകളിലുള്ള പ്രാവീണ്യം അഭികാമ്യമാണ്. 103,068-119,019 ഡോളറാണ് ശമ്പളം. താത്പര്യമുള്ളവർ ടൊറന്റോ പൊലീസ് സർവീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ tps.ca/careers സന്ദർശിച്ച് ‘Civilian Roles’ എന്ന വിഭാഗത്തിൽ ഫെബ്രുവരി 6 നകം അപേക്ഷിക്കണം.







