newsroom@amcainnews.com

ഭവന പ്രതിസന്ധി: സ്വകാര്യ ബിൽഡർമാരെ ആകർഷിക്കാൻ പദ്ധതിയുമായി കാനഡ

കാനഡയിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികൾ ഫെഡറൽ ഭവന മന്ത്രി ഗ്രെഗർ റോബർട്‌സൺ പ്രഖ്യാപിച്ചു. കാനഡയിൽ ഭവന നിർമ്മാണ മേഖലയിലെ മന്ദത മറികടക്കാൻ സ്വകാര്യ ബിൽഡർമാരെ സർക്കാർ പദ്ധതികളിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി 1300 കോടി ഡോളർ മൂലധനത്തിൽ ‘ബിൽഡ് കാനഡ ഹോംസ്’ എന്ന പുതിയ ഏജൻസി പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ബാങ്കുകളിൽ നിന്നും പെൻഷൻ ഫണ്ടുകളിൽ നിന്നും നിക്ഷേപം സമാഹരിച്ച് കുറഞ്ഞ ചിലവിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച പുതിയ പാക്കേജിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നേരിടാൻ ജിഎസ്ടി ക്രെഡിറ്റിൽ വർധനയും വരുത്തിയിട്ടുണ്ട്. വിപണിയിൽ വീടുനിർമ്മാണം കുറയുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലിലൂടെ താങ്ങാനാവുന്ന വിലയിലുള്ള വീടുകൾ ലഭ്യമാക്കാനാണ് പുതിയ നീക്കം. ടൊറന്റോയിലെ ‘അർബോ’ (Arbo) എന്ന പദ്ധതിയും ഇതിന് ഉദാഹരണമായി റോബർട്‌സൺ ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികളിലൂടെ രാജ്യത്തെ വീടുനിർമ്മാണ വേഗത ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് ഷിഗെല്ല ഭീതി: മലപ്പുറത്ത് ഏഴുവയസ്സുകാരൻ മരിച്ചു, ഈ വർഷം നാലാമത്തെ മരണം

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

Top Picks for You
Top Picks for You