newsroom@amcainnews.com

അബുദാബി-കാൽഗറി വിമാന സർവീസ് ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്‌സ്

വ്യാപാരത്തിലും ടൂറിസത്തിലും ശക്തമായ പങ്കാളിത്തം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ആൽബർട്ടയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രദേശങ്ങളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് ആൽബർട്ടയിൽ നിന്നുള്ള സന്ദർശകർക്കും നിക്ഷേപകർക്കും ബിസിനസ്സുകാർക്കും അവസരങ്ങൾ തുറന്നിരിക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായി അബുദാബി-കാൽഗറി വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. 2026 നവംബർ 3 മുതൽ, ഇരുനഗരങ്ങൾക്കുമിടയിൽ ഇത്തിഹാദ് ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും.

യുഎഇയുടെ തലസ്ഥാനമെന്ന നിലയിൽ, അബുദാബി ബിസിനസ്, നിക്ഷേപം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. നിക്ഷേപത്തിലും ടൂറിസത്തിലും ദീർഘകാല വളർച്ചയ്ക്കായി ആൽബർട്ട സർക്കാർ അബുദാബിയിൽ പുതിയ ഓഫീസ് തുറന്നിരുന്നു. ഇതിലൂടെ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വ്യവസായികളുമായും ബന്ധം ശക്തിപ്പെടുത്തിയതായി ആൽബർട്ടയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിൽ വ്യാപാര പങ്കാളിത്തത്തിൽ പുരോഗതി കൈവരിച്ചതായും പ്രീമിയർ അറിയിച്ചു. 2024-ൽ, യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള ആൽബർട്ടയുടെ കയറ്റുമതി 248 മില്യൺ ഡോളറായിരുന്നു. അതിൽ പ്രധാനമായും കനോല വിത്ത്, യന്ത്രങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഗോതമ്പ്, പയർ എന്നിവ ഉൾപ്പെടുന്നു.

You might also like

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

ഇ85 ഇന്ധനവും തേനീച്ചക്കൂട്ടവും: പ്രചരിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ എഐ യാഥാർത്ഥ്യം

Top Picks for You
Top Picks for You