newsroom@amcainnews.com

പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസങ്ങൾ ഒഴിവാക്കിയാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഏഴ് ശതമാനത്തോളം വളർച്ചയുണ്ടാകുമെന്ന് പഠനം

പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസങ്ങൾ ഒഴിവാക്കിയാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഏഴ് ശതമാനത്തോളം വളർച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. ഏകദേശം 210 ബില്യൺ ഡോളറിന്റെ അധിക വരുമാനം കാനഡയുടെ ഖജനാവിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ഓരോ പ്രവിശ്യകളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഒൻപത് ശതമാനം അധിക നികുതി ചുമത്തുന്നതിന് തുല്യമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെയാണ് ഈ നിയന്ത്രണങ്ങൾ ഏറ്റവുമധികം തളർത്തുന്നത്. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി ജോലി ചെയ്യുന്നതിന് നിലവിലുള്ള കർക്കശമായ നിയമങ്ങൾ തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ചെലവ് വർദ്ധിക്കുന്നത് കാരണം ചെറിയ പ്രവിശ്യകളെയും കാനഡയുടെ വടക്കൻ പ്രദേശങ്ങളെയുമാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം നിയമങ്ങൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ Patchwork economy എന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. വ്യാപാര തടസ്സങ്ങൾ നീക്കിയാൽ അതിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുക അറ്റ്ലാന്റിക് പ്രവിശ്യകൾക്കായിരിക്കും; പ്രത്യേകിച്ച് പ്രിൻസ് എഡ്വേർഡ് ഐലന്റിന്.

കഴിഞ്ഞ വർഷം കേന്ദ്ര-പ്രവിശ്യാ സർക്കാരുകൾ വ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ ധാരണയിലെത്തിയെങ്കിലും ഭക്ഷ്യവസ്തുക്കളെയും മദ്യത്തെയും ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സേവന മേഖലയെ പരിഗണിച്ചതുമില്ല. ഫിനാൻസ്, ടെലികോം, ഗതാഗതം തുടങ്ങിയ മേഖലകളിലെ തടസ്സങ്ങൾ നീക്കിയാൽ മാത്രമേ യഥാർത്ഥ ഗുണം ലഭിക്കൂ എന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Top Picks for You
Top Picks for You