newsroom@amcainnews.com

യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 7 മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു.

കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം.

You might also like

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

യു.എസ്-ഇറാൻ സമാധാനക്കരാർ: ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

ജി7 (G7) ഉച്ചകോടിക്ക് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ പൂർവ്വികരുടെ ഐറിഷ് ഗ്രാമം സന്ദർശിച്ചു

ആൽബർട്ടയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ തടാകത്തിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

Top Picks for You
Top Picks for You