newsroom@amcainnews.com

കർഷകർക്ക് ആശ്വാസമായി കാനഡ-ചൈന വ്യാപാര കരാർ പ്രാബല്യത്തിലേക്ക്

കാനഡയും ചൈനയും പുതുതായി ഒപ്പുവെച്ച വ്യാപാര കരാർ കർഷകർക്ക് ആശ്വാസമാകുമെന്ന് സസ്‌കാച്ചെവൻ പ്രീമിയർ സ്കോട്ട് മോ അറിയിച്ചു. പുതിയ കരാർ പ്രകാരം കാനഡയിൽ നിന്നുള്ള കനോല, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ചൈന പൂർണ്ണമായും ഒഴിവാക്കും. കൂടാതെ കനോല വിത്തുകളുടെ നികുതി 15 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒന്ന് മുതൽ ഈ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. കനോല ഓയിൽ, പോർക്ക് തുടങ്ങിയ മറ്റ് മേഖലകളിലെ വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു. കയറ്റുമതിയെ ആശ്രയിച്ചു കഴിയുന്ന പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ വ്യാപാര ബന്ധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് പ്രീമിയർ സ്കോട്ട് മോ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിയോടൊപ്പം സ്കോട്ട് മോ ചൈനയിൽ നടത്തിയ നയതന്ത്ര സന്ദർശനത്തെ തുടർന്നാണ് ഈ പ്രാഥമിക ധാരണയിലെത്തിയത്. സസ്‌കാച്ചെവനിലെ കർഷകരുടെ പ്രധാന വരുമാന സ്രോതസ്സായ കനോല കയറ്റുമതിയെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഉയർന്ന നികുതി തർക്കങ്ങൾ ഇതോടെ പരിഹരിക്കപ്പെടും.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You