newsroom@amcainnews.com

രൂപയുടെ മൂല്യം ഇടിഞ്ഞു; മക്കൾ വിദേശത്തു പഠിക്കുന്ന രക്ഷിതാക്കൾക്കു തിരിച്ചടി; പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു. 19ലെ കണക്കുപ്രകാരം ഒരു യുഎസ് ഡോളറിന് 90.94 രൂപയുടെ മൂല്യമുണ്ട്. ഇതിനനുസൃതമായി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യവും വർധിച്ചു. മാസത്തിന്റെ പകുതിയോടെയാണ് ഗൾഫിൽനിന്ന് കൂടുതലായി നാട്ടിലേക്കു പണമയയ്ക്കുന്നത്. ആ സമയത്തു രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതും പ്രവാസികൾക്കു ഗുണം ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്ന സമയത്ത് ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയയ്ക്കൽ കൂടുന്നതു പതിവാണ്.

19ലെ കണക്കുപ്രകാരം ഒരു സൗദി റിയാലിന് 24.25 രൂപ ലഭിക്കും. ആയിരം സൗദി റിയാലിന് 24250 രൂപ. ഏറ്റവും കൂടുതൽ മലപ്പുറത്തുകാർ ജോലി ചെയ്യുന്ന ഗൾഫ് രാഷ്ട്രം യുഎഇയാണ്. 19ലെ വിനിമയമൂല്യം കണക്കാക്കുമ്പോൾ ഒരു യുഎഇ ദിർഹത്തിന് 24.70 രൂപയുണ്ട്. 1000 ദിനാർ അയച്ചാൽ നാട്ടിൽ 24700 രൂപ ലഭിക്കും. ഖത്തർ റിയാൽ ഒന്നിന് 24.99 രൂപയുടെ മൂല്യമുണ്ട്. 1000 റിയാലിന് 24990 രൂപ. രൂപയുമായി തട്ടിച്ചുനോക്കുമ്പോൾ കുവൈത്ത് ദിനാറിന്റെ 19ലെ മൂല്യം 297.40 രൂപയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ ഏകദേശം മൂന്നു രൂപയുടെ ഇടിവാണുണ്ടായത്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് മക്കൾ വിദേശത്തു പഠിക്കുന്ന രക്ഷിതാക്കൾക്കു തിരിച്ചടിയാണ്. ഫീസിനും മറ്റു ചെലവുകൾക്കും കൂടുതൽ പണം അയച്ചുനൽകേണ്ടിവരും. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ വരും മാസങ്ങളിലേക്കുള്ള ഫീസ് മുൻകൂട്ടി അയയ്ക്കുന്ന പ്രവണതയുണ്ട്. മൂല്യം ഇനിയും ഇടിയുമെന്ന ആശങ്കയാണ് ഇതിനു കാരണം. വിദേശത്തേക്കു വിനോദസഞ്ചാരത്തിന് പോകുന്നവരെയും രൂപയുടെ മൂല്യമിടിവ് ബാധിക്കും. വിദേശത്ത് അവർ നേരത്തേ നിശ്ചയിച്ചതിലും കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.

You might also like

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

വെള്ളരിക്ക് വൻ വിലയിടിവ്: പ്രതിസന്ധിയിലായി കർണാടകയിലെ കർഷകർ; ഉൽപന്നങ്ങൾ പാടത്ത് ഉപേക്ഷിക്കുന്നു

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

‘ദൃശ്യം 3’ ഒടിടി റിലീസ് സ്ഥിരീകരിച്ചു: മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ എപ്പോൾ, എവിടെ കാണാം?

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

Top Picks for You
Top Picks for You