newsroom@amcainnews.com

ജാസ്പർ കാട്ടുതീ: തിരിച്ചടിയായി ഇൻഷുറൻസ് ക്ലെയിം നിയമങ്ങൾ, കടുത്ത സമ്മർദ്ദത്തിൽ പ്രദേശവാസികൾ

ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കാനായുള്ള നിയമപോരാട്ടം ശക്തമാക്കി ജാസ്പർ കാട്ടുതീയിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ. നഗരത്തിലെ മൂന്നിലൊന്ന് കെട്ടിടങ്ങളെയും ചാരമാക്കിയ 2024-ലെ കാട്ടുതീയിൽ, 130 കോടി ഡോളറിന്റെ ഇൻഷുറൻസ് നഷ്ടമാണ് കണക്കാക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ രണ്ടാമത്തെ പ്രകൃതിക്ഷോഭമായി മാറിയ ഈ സംഭവത്തിന് ശേഷം, വീടുകൾ പുനർനിർമ്മിക്കാനുള്ള സാമ്പത്തിക ബാധ്യതയും നിയമക്കുരുക്കുകളും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

പുതിയ നിയമങ്ങൾ അനുസരിച്ച് കാട്ടുതീയെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമ്മാണ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് നിർമ്മാണ ചിലവ് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ പല ഇൻഷുറൻസ് പോളിസികളിലും ഇത്തരം നവീകരണങ്ങൾക്കായി നിശ്ചിത തുക മാത്രമേ മാറ്റിവെച്ചിട്ടുള്ളൂ എന്നതും തിരിച്ചടിയാവുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. കൂടാതെ, വിദൂര മേഖലയായതിനാൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കുറവും കാരണം ഇൻഷുറൻസ് തുകയേക്കാൾ കൂടുതൽ തുക സ്വന്തം കൈയ്യിൽ നിന്ന് നൽകേണ്ടി വരുന്ന അവസ്ഥയിലാണ് പലരും. ഈ പ്രതിസന്ധി പരിഹരിക്കാൻ തദ്ദേശ ഭരണകൂടം നികുതിയിളവുകളും നിയമങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

കാനഡ ആരോഗ്യ പരിപാലന-സാമൂഹിക സേവന മേഖലകളിലെ വിദഗ്ദ്ധർക്കായി വാതിലുകൾ തുറക്കുന്നു.

Top Picks for You
Top Picks for You