newsroom@amcainnews.com

ഫെമിസൈഡ് ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ; കാനഡയിൽ നിയമഭേദഗതികൾ പ്രാബല്യത്തിൽ

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനും ഇരകൾക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് നിയമമന്ത്രിയും അറ്റോർണി ജനറലുമായ ഷോൺ ഫ്രേസർ. മൂന്ന് പ്രധാന ക്രിമിനൽ കോഡ് ഭേദഗതികൾക്ക് ഫെഡറൽ സർക്കാർ നിയമപ്രാബല്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന കൊലപാതകങ്ങളെ (Femicide) ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ ആയി പരിഗണിക്കും. ഇതുസംബന്ധിച്ച് നിയമഭേദഗതികൾ പ്രാബല്യത്തിൽ വന്നതായി നിയമമന്ത്രിയും ഷോൺ ഫ്രേസർ അറിയിച്ചു.

പുതിയ നിയമപ്രകാരം, സ്ത്രീയെയോ പെൺകുട്ടിയെയോ അവരുടെ ലിംഗത്തെ അടിസ്ഥാനമാക്കി ഉദ്ദേശ്യപൂർവം കൊലപ്പെടുത്തുന്ന കേസുകൾ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമായി കണക്കാക്കും. ഇതോടെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷയും ദീർഘകാല തടവും ഉറപ്പാക്കാൻ സാധിക്കും. ലിംഗാധിഷ്ഠിത അക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ഈ നിയമം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

ഫെമിസൈഡിനെ പ്രത്യേക കുറ്റവിഭാഗമായി അംഗീകരിക്കുന്നതോടൊപ്പം, കുടുംബാതിക്രമവും സ്ത്രീകൾക്കെതിരായ അക്രമവും നേരിടുന്നതിനുള്ള മറ്റ് രണ്ട് പ്രധാന ക്രിമിനൽ കോഡ് പരിഷ്‌കരണങ്ങളും പ്രാബല്യത്തിൽ വന്നു. സ്ത്രീസുരക്ഷ ശക്തിപ്പെടുത്താനും കുറ്റവാളികൾക്കെതിരായ നടപടികൾ കൂടുതൽ ഫലപ്രദമാക്കാനുമുള്ള ചരിത്രപരമായ നീക്കമായാണ് ഈ നിയമമാറ്റങ്ങളെ വിലയിരുത്തുന്നത്.

You might also like

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Top Picks for You
Top Picks for You