newsroom@amcainnews.com

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കും അവരുടെ ജീവിതപങ്കാളികൾക്കും ബാധകമാകുന്ന പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). PNP അപേക്ഷകർ തങ്ങളുടെ പെർമനൻ്റ് റെസിഡൻസി (PR) അപേക്ഷ സ്ഥിരീകരണത്തിനായി (AOR) മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. AOR ലഭിക്കാതെ തന്നെ വർക്ക് പെർമിറ്റ് നേടാൻ പുതിയ നടപടികൾ സഹായിക്കും. ജൂൺ 9 മുതൽ നിലവിൽ വന്ന ഈ മാറ്റം ഡിസംബർ 31 വരെ പ്രാബല്യത്തിൽ തുടരും.

പുതിയ നിയമ പ്രകാരം, AOR നു പകരം, അപേക്ഷകർക്ക് ഓൺലൈൻ പോർട്ടൽ വഴി അവരുടെ PR അപേക്ഷ സമർപ്പിച്ചതായി സ്ഥിരീകരിക്കുന്ന ഇമെയിലിന്‍റെ പകർപ്പ്, ഫീസ് അടച്ചതിന്‍റെ തെളിവ് എന്നിവ സമർപ്പിക്കണം. സ്ഥിര താമസത്തിനുള്ള അപേക്ഷയ്ക്ക് AOR ലഭിക്കാത്ത വർക്ക് പെർമിറ്റ് അപേക്ഷകർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഒരു അപേക്ഷകന് AOR ലഭിച്ചിട്ടുണ്ടെങ്കിൽ, അവർ AOR സമർപ്പിക്കണം. കൂടാതെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിലുള്ള ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകർ, നോമിനേഷൻ കാലാവധി കഴിഞ്ഞവർ, അപേക്ഷകരുടെ ജീവിതപങ്കാളികൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You