newsroom@amcainnews.com

സ്വകാര്യ നഴ്സിങ് ഏജൻസികൾ വെട്ടിക്കുറച്ച് മാനിറ്റോബ

സ്വകാര്യ നഴ്സിങ് ഏജൻസികളുടെ എണ്ണം എൺപതിൽ നിന്ന് നാലായി കുറയ്ക്കുമെന്ന് മാനിറ്റോബ സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നൽകുന്ന വൻതുക ലാഭിക്കാനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനുമാണ് ന​ടപടിയെന്ന് ആരോഗ്യമന്ത്രി ഉസോമ അസഗ്വാര വ്യക്തമാക്കി. സ്വകാര്യ ഏജൻസികൾ വഴിയുള്ള നഴ്സിങ് സേവനം ഇനി മുതൽ സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന നാല് ഏജൻസികളിലൂടെ മാത്രമായിരിക്കും ലഭ്യമാകുക. മിക്ക നഴ്സുമാരും പൊതുസംവിധാനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, ഈ പരിഷ്കാരം ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് മാനിറ്റോബ നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. പ്രധാനമായും ഗ്രാമീണ മേഖലയിലെ ആശുപത്രികളിൽ ഷിഫ്റ്റുകൾ പൂർത്തിയാക്കാൻ ആവശ്യത്തിന് നഴ്സുമാരില്ലാത്ത സാഹചര്യം നിലവിലുണ്ട്. നഴ്സുമാർക്ക് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളിൽ കുറവുണ്ടാകുന്നത് അവരെ പൊതുസംവിധാനത്തിലേക്ക് മാറുന്നതിൽ നിന്ന് പിന്നോട്ടടിക്കുമെന്നും യൂണിയൻ വിമർശിച്ചു. കൃത്യമായ മുന്നൊരുക്കമില്ലാതെ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കുന്നത് രോഗീപരിചരണത്തെ ബാധിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഡാർലിൻ ജാക്സൺ ചൂണ്ടിക്കാട്ടി.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You