newsroom@amcainnews.com

ശ്രദ്ധിക്കുക: OAS, GIS ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടിലേക്ക്

കാനഡയിലെ മുതിർന്ന പൗരന്മാർക്കുള്ള ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരൻ്റീഡ് ഇൻകം സപ്ലിമെൻ്റ് (GIS) ആനുകൂല്യങ്ങൾ ഇന്ന് മുതൽ അക്കൗണ്ടിലേക്ക് എത്തുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (CPI) അടിസ്ഥാനമാക്കി പ്രതിമാസ പെൻഷൻ തുകയിൽ 1.2% വർധനയോടെയാണ് തുക ബാങ്ക് അക്കൗണ്ടിലെത്തുന്നത്.

65 നും 74 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിമാസം പരമാവധി 751.97 ഡോളറും 75 വയസ്സിന് മുകളിലുള്ളവർക്ക് 827.17 ഡോളറും ലഭിക്കും. കുറഞ്ഞ വരുമാനക്കാർക്കുള്ള GIS ആനുകൂല്യത്തിലും 1.2 ശതമാനത്തിന്‍റെ വർധന ഉണ്ടായിട്ടുണ്ട്. ഇതോടെ 75 വയസ്സിന് മുകളിൽ പ്രായമുള്ള, മറ്റ് വരുമാനമാർഗ്ഗങ്ങളില്ലാത്ത ഒരു വ്യക്തിക്ക് OAS, GIS ആനുകൂല്യങ്ങൾ ചേർത്ത് പ്രതിമാസം പരമാവധി 1,950.34 ഡോളർ വരെ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.

You might also like

കരോലിന തീരത്ത് കടുത്ത പ്രളയഭീതി: 25 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ജാഗ്രതാ നിർദ്ദേശം

തിരഞ്ഞെടുപ്പ് തിരിമറി ആരോപണങ്ങളുമായി ട്രംപ് വീണ്ടും ജോർജിയയിൽ: റിപ്പബ്ലിക്കൻ പാർട്ടിയിൽ ആശങ്ക

ടൊറൻ്റോ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതിക്ക് തടയിട്ട് ഫെഡറൽ സർക്കാർ

കാനഡ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയായി; ഉഭയകക്ഷി വ്യാപാരത്തിൽ പുതിയ അധ്യായം

ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രോഗ്രസ്സീവ് അജണ്ടയ്‌ക്കെതിരെ മുൻ ഫണ്ട് ശേഖരണക്കാരി; അമേരിക്കൻ ഗ്രാമീണ വോട്ടർമാരെ പാർട്ടി ഉപേക്ഷിച്ചതായി വെളിപ്പെടുത്തൽ

ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: യുവാവ് അറസ്റ്റിൽ

Top Picks for You
Top Picks for You