newsroom@amcainnews.com

10 മിനിറ്റിനുള്ളിലെ വിതരണത്തിന് അതിവേഗ പറക്കൽ വേണ്ട; ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം. സാധനങ്ങൾ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി. ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പത്ത് മിനിറ്റിനുള്ളിൽ പതിനായിരത്തിനു മുകളിലുള്ള സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാമെന്നായിരുന്നു പലവ്യഞ്ജന സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരസ്യം. വേഗം വർധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

2025 ഡിസംബർ അവസാനം ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ സമരത്തിനൊരുങ്ങിയിരുന്നു. പുതുവർഷത്തലേന്ന് രാജ്യവ്യാപകമായി പണിമുടക്കുമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. വേഗം കൂട്ടിയുള്ള വിതരണം അവസാനിപ്പിക്കണമെന്നതും തൊഴിലാളികളുടെ ആവശ്യമായിരുന്നു.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You