newsroom@amcainnews.com

യുകെയിൽ എത്തിയിട്ട് മൂന്ന് മാസം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഓൺലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

കവൻട്രി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഓൺലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. കവൻട്രി റെഡ് ലെയ്നിൽ ജിതേഷ് താമസിച്ചിരുന്ന ഗുരീത് യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരിൽ പിടിയിലായത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽനിന്ന് പുറത്താക്കി.

അറസ്റ്റുമായി ബന്ധപ്പെട്ട വിഡിയോയിൽ ഗുരീത് മാപ്പ് ചോദിക്കുന്നുണ്ട്. ക്ഷമിക്കണം, എനിക്ക് ഒരു വാണിങ് (മുന്നറിയിപ്പ്) തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്കു നോക്ക്. അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക് ഇനി വാണിങ്ങിന് പ്രസക്തിയില്ലെന്ന് കൂടെയുള്ള ഒരാൾ പറയുന്നത് കേൾക്കാം. താൻ ഇനി ഒരിക്കലും ഇങ്ങനെ പ്രവർത്തിക്കില്ല. ഇത് നിയമവിരുദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നു എന്നാണ് തുടർന്ന് ഗുരീത് പറഞ്ഞത്. 14 വയസ്സുണ്ടെന്ന് ചാറ്റിൽ വ്യക്തമാക്കിയിരുന്നു എന്നാണ് കൂടെയുള്ളൊരാൾ ഗുരീതിന് മറുപടി നൽകി. ഇതോടെ താൻ കുട്ടിയെ കണ്ടിട്ടില്ലെന്ന് ഗുരീത് വ്യക്തമാക്കുന്നു. ഇത് ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും നിങ്ങൾ കുട്ടിയെ കണ്ടിട്ടില്ലെന്ന് തനിക്കറിയാമെന്നും ഇയാൾ പറയുന്നുണ്ട്.

ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരാണ് ഗുരീത് ജീതേഷിനെ കുരുക്കിയത്. യുകെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നവരാണ് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്താനാണ് ഇവർ ശ്രമിക്കുന്നത്. സ്വയം ഇറങ്ങിത്തിരിക്കുന്ന വ്യക്തികളെയോ അനൗദ്യോഗിക ഗ്രൂപ്പുകളാണ് ഇത്തരത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരായി പ്രവർത്തിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളാണ് ഇത്തരക്കാരെ ആകർഷിച്ച് നേരിട്ട് കാണാൻ ആവശ്യപ്പെടുകയും, തുടർന്ന് ഈ കൂടിക്കാഴ്ചകൾ വിഡിയോയിൽ പകർത്തി പൊലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ചിലപ്പോൾ നിയമലംഘനങ്ങൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ട്.

You might also like
Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Top Picks for You
Top Picks for You