newsroom@amcainnews.com

കാനഡയിൽ വ്യാജഡോളർ സജീവം; ജാ​ഗ്രത പാലിക്കണമെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ

കാനഡയിൽ പുതുവർഷ വിപണികളിൽ വ്യാജ ഡോളർ സജീവമായതായി റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡയുടെ (RCC) മുന്നറിയിപ്പ്. 20, 50, 100 ഡോളർ നോട്ടുകളുടെ അത്യാധുനികമായ വ്യാജ പതിപ്പുകളാണ് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള ഹോളോഗ്രാമുകളും സുരക്ഷാ സംവിധാനങ്ങളും ഈ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്കും വ്യാപാരികൾക്കും ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. കാനഡയിൽ റീട്ടെയിൽ മേഖലയിൽ മാത്രം പ്രതിവർഷം 900 കോടി ഡോളറിന്റെ നഷ്ടം ഇത്തരം തട്ടിപ്പുകളിലൂടെ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

വ്യാജ നോട്ടുകൾ തിരിച്ചറിയാൻ നോട്ടിലെ സുരക്ഷാ ഫീച്ചറുകൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് ബാങ്ക് ഓഫ് കാനഡ നിർദ്ദേശിക്കുന്നു. പോളിമർ നോട്ടുകളിലെ ട്രാൻസ്പാര​ന്റ് വി​ൻഡോ, അതിലെ ലോഹനിർമ്മിതമായ ചിത്രങ്ങൾ, നോട്ടിലെ ഉയർന്നു നിൽക്കുന്ന മഷി എന്നിവ പരിശോധിക്കുന്നത് ഗുണകരമാകും. അബദ്ധവശാൽ ഒരു വ്യാജ നോട്ട് സ്വീകരിച്ചാൽ പിന്നീട് അതിന് പകരമായി ബാങ്കിൽ നിന്ന് പണം ലഭിക്കില്ലെന്നും, അത് ഉപയോഗിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. സംശയാസ്പദമായ നോട്ടുകൾ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും നി‌ർദ്ദേശമുണ്ട്.

You might also like

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

Number of NYC mosquito pools testing positive for West Nile virus has doubled since last year: health officials

ന്യൂയോർക്ക് സിറ്റിയിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യമുള്ള കൊതുകുകളുടെ എണ്ണം ഇരട്ടിയായി: ആരോഗ്യ വകുപ്പ്

Top Picks for You
Top Picks for You