അടുത്ത വർഷം സെപ്റ്റംബർ മുതൽ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് (RABC) പ്രോഗ്രാം അവസാനിപ്പിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അതിർത്തി സുരക്ഷയ്ക്കായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിന് പകരമായി ടെലിഫോൺ റിപ്പോർട്ടിങ് സംവിധാനം ഉപയോഗിക്കുമെന്ന് CBSA പറയുന്നു. വടക്കൻ ഒന്റാരിയോ, സതേൺ മാനിറ്റോബ എന്നിവയുൾപ്പെടെ വിദൂര പ്രദേശങ്ങളിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അതിർത്തി സ്റ്റേഷനിൽ നേരിട്ടോ അല്ലെങ്കിൽ പ്രവേശിച്ച ഉടൻ തന്നെ നിയുക്ത ടെലിഫോൺ റിപ്പോർട്ടിങ് സേവനം വഴിയോ സിബിഎസ്എയിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.
ഈ നീക്കം ഏകദേശം 11,000 വാർഷിക പെർമിറ്റ് ഉടമകളെ ബാധിക്കുമെന്നും, അവരിൽ ഭൂരിഭാഗവും (90%) യുഎസ് റെസിഡൻസുകളാണെന്നും CBSA വ്യക്തമാക്കി.നിലവിലുള്ള RABC പെർമിറ്റുകൾക്ക് 2026 സെപ്റ്റംബർ 13 വരെ മാത്രമേ സാധുതയുള്ളൂവെന്നും , പുതിയ RABC പെർമിറ്റുകൾ നൽകുന്നത് ഇതിനകം നിർത്തിവച്ചതായും ഏജൻസി അറിയിച്ചു.







