newsroom@amcainnews.com

കാനഡയിൽ ഫ്ലൂ കേസുകൾ വർധിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് കാനഡ

കാനഡയിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ദേശീയ പോസിറ്റിവിറ്റി നിരക്ക് 27.7 ശതമാനത്തിലെത്തിയതായി ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് വ്യാപനം കൂടുതലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

നിലവിലുള്ള വൈറസുകളുടെ വർധന ആശങ്കാജനകമാണെന്ന് ടൊറന്റോ ജനറൽ ആശുപത്രിയിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. നിലവിൽ പ്രചരിക്കുന്ന മൂന്ന് വൈറസുകളാണ് ഇൻഫ്ലുവൻസ കേസുകളുടെ വർധനയ്ക്ക് കാരണമെന്ന് ബൊഗോച്ച് പറയുന്നു. ഇൻഫ്ലുവൻസ ബി, എച്ച്1എൻ1 എന്നിവ നിലവിലുണ്ടെങ്കിലും, ഇൻഫ്ലുവൻസ എയുടെ എച്ച്3എൻ2 സ്ട്രെയിൻ പ്രബലമായ വൈറസാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആദ്യ ആഴ്ചയിൽ 2,000 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചപ്പോൾ, മൂന്നാം ആഴ്ചയിൽ 2,700 ൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് ബൊഗോച്ച് നിർദ്ദേശിച്ചു. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും ആരോഗ്യമുള്ള യുവാക്കൾക്കും പോലും ഇൻഫ്ലുവൻസ ബാധിക്കാമെന്ന് ബൊഗോച്ച് പറയുന്നു.

You might also like

യുകെയിൽ പഞ്ചാബ് സ്വദേശിയായ 26-കാരൻ കുത്തേറ്റു മരിച്ചു

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

Top Picks for You
Top Picks for You