newsroom@amcainnews.com

കൊടുങ്കാറ്റ്, മഴ: നോവ സ്കോട്ടിയയിൽ ജാഗ്രതാ നിർദ്ദേശം

നോവ സ്കോട്ടിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഹാലിഫാക്സിൽ താപനില 11 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ പ്രവിശ്യയിൽ 25 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒപ്പം മണിക്കൂറിൽ 80 മുതൽ 100 ​​കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

വെള്ളിയാഴ്ച രാത്രി ഏറ്റവും മോശം കാലാവസ്ഥയായിരിക്കുമെന്നും ശക്തമായ മഴ, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ അലിസ്റ്റർ ആൽഡേഴ്‌സ് പറഞ്ഞു. അതേസമയം, മഴയും മഞ്ഞ് ഉരുകുന്നതും കൂടിച്ചേർന്ന് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകി.

You might also like

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

Top Picks for You
Top Picks for You