newsroom@amcainnews.com

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ജനുവരി മുതൽ പ്രവേശന നിരക്ക് കുത്തനെ കൂടും

മേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് 2026 ജനുവരി ഒന്ന് മുതൽ പ്രവേശന നിരക്ക് കുത്തനെ കൂടും. പുതിയ ‘അമേരിക്ക-ഫസ്റ്റ്’ നയത്തിൻ്റെ ഭാഗമായി, വിദേശ സന്ദർശകരുടെ വാർഷിക പാസ് തുക 80 ഡോളറിൽ നിന്ന് 250 ഡോളറായി ഉയർത്തിയിട്ടുണ്ട്. ഏകദേശം മൂന്നിരട്ടിയാണിത്. കൂടാതെ, ഗ്രാൻഡ് കാന്യൺ, യോസെമിറ്റി, യെല്ലോസ്റ്റോൺ തുടങ്ങി ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന 11 പ്രമുഖ ദേശീയോദ്യാനങ്ങളിൽ സാധാരണ പ്രവേശന ഫീസിന് പുറമെ ഓരോ വിദേശിക്കും 100 ഡോളർ അധിക സർചാർജ് കൂടി നൽകേണ്ടി വരും. 16 വയസ്സിന് മുകളിലുള്ള വിദേശ സഞ്ചാരികൾക്കാണ് ഈ അധിക ഫീസ് ബാധകമാകുന്നത്.

അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന പാർക്കുകളുടെ അറ്റകുറ്റപ്പണികൾക്കും വികസനത്തിനുമായി വിദേശികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനാണ് ഈ നടപടിയെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ദ ഇൻ്റീരിയർ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ നിവാസികൾക്ക് വാർഷിക പാസ് നിരക്ക് 80 ഡോളറായി തന്നെ തുടരും. കൂടാതെ, യുഎസ് പൗരന്മാർക്കായി ട്രംപിൻ്റെ ജന്മദിനം ഉൾപ്പെടെയുള്ള അഞ്ച് അധിക ദിവസങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. സന്ദർശകരുടെ തിരക്ക് കുറയ്ക്കാനും പാർക്കുകളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ മാറ്റങ്ങൾ കനേഡിയൻ വിനോദസഞ്ചാരികളെയും ടൂർ ഓപ്പറേറ്റർമാരെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You