newsroom@amcainnews.com

ടൊറൻ്റോയിലെ ആശുപത്രിക്ക് മുന്നിൽ കാറിൽ മൃതദേഹം; മൂന്ന് ദിവസത്തോളം വാഹനം കിടന്നിട്ടും സുരക്ഷാ ജീവനക്കാരോ അധികൃതരോ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധം, ദുരൂഹതം

ടൊറൻ്റോയിലെ ഹംബർ റിവർ ഹോസ്പിറ്റലിൻ്റെ (Humber River Hospital) എമർജൻസി വിഭാഗത്തിന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 41-കാരനായ തോമസ് ചോയിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും, ഞായറാഴ്ച മുതൽ കാർ അവിടെയുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തിരക്കേറിയ ആശുപത്രി പരിസരത്ത് മൂന്ന് ദിവസത്തോളം ഈ വാഹനം കിടന്നിട്ടും സുരക്ഷാ ജീവനക്കാരോ ആശുപത്രി അധികൃതരോ ഇത് ശ്രദ്ധിക്കാത്തതിൽ വലിയ പ്രതിഷേധവും ദുരൂഹതയും നിലനിൽക്കുന്നുണ്ട്.

ഡിസംബർ ഏഴിന് ഒരാൾ കാർ ഓടിച്ച് ആശുപത്രിക്ക് മുന്നിലെത്തി അകത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും, കാറിലുണ്ടായിരുന്ന തോമസ് ചോയ് പുറത്തിറങ്ങിയിരുന്നില്ല. തൻ്റെ സഹോദരൻ അവിടെ എത്തിയ സമയത്ത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും സഹോദരിയായ ലാങ് ചോയ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.

You might also like
Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Top Picks for You
Top Picks for You