newsroom@amcainnews.com

കാനഡയിൽ കൂടുതൽ പ്രതിപക്ഷ എംപിമാർ പാർട്ടി മാറാൻ ഒരുങ്ങുന്നതായി ഊർജ്ജ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്സൻ

കൂടുതൽ പ്രതിപക്ഷ എംപിമാർ പാർട്ടി മാറാൻ ഒരുങ്ങുന്നതായി ഊർജ്ജ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്സൻ. ഇതുമായി ബന്ധപ്പെട്ട് നിരവധി എം.പിമാർ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഒൻ്റാരിയോ എം.പി.യായ മൈക്കിൾ മാ കൺസർവേറ്റീവ് പാർട്ടി വിട്ട് ലിബറലുകൾക്കൊപ്പം ചേർന്നിരുന്നു ഇതിന് തൊട്ടു പിന്നാലെയാണ് മന്ത്രി ടിം ഹോഡ്ജ്സൻ്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. കൂടുതൽ പ്രതിപക്ഷ എം.പിമാർ ഉടൻ തന്നെ പാർട്ടി മാറിയേക്കുമെന്ന് (cross the floor) മന്ത്രി സൂചന നൽകി.

മൈക്കിൾ മായുടെ പാർട്ടി മാറ്റം ഓട്ടവയിലെ രാഷ്ട്രീയത്തെ ഇതിനകം തന്നെ ഇളക്കിമറിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കൂറുമാറ്റം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിയെ പാർലമെൻ്റിൽ ഭൂരിപക്ഷത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിലേക്ക് എത്താൻ ലിബറലുകൾക്ക് ഇനി ഒരു സീറ്റ് കൂടി മതിയാകും. ഒരു എം.പി. തൻ്റെ ഹൗസ് ഓഫ് കോമൺസിലെ സീറ്റ് നിലനിർത്തിക്കൊണ്ട് തന്നെ പാർട്ടി മാറുന്നതിനെയാണ് ക്രോസിങ് ദി ഫ്ലോർ എന്നതിലൂടെ അർത്ഥമാക്കുന്നത്. ഇത് നിയമപരമാണെങ്കിലും, വോട്ടർമാർ എം.പിയെ തിരഞ്ഞെടുത്തത് മറ്റൊരു പാർട്ടിയുടെ അംഗമെന്ന നിലയിലായതിനാൽ പലപ്പോഴും ഇത് വിവാദപരമാകാറുണ്ട്.

മായുടെ തീരുമാനത്തെ വോട്ടർമാരോടുള്ള വഞ്ചന എന്നാണ് ചില കൺസർവേറ്റീവുകൾ വിമർശിച്ചത്. എന്നാൽ, ലിബറലുകൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. വരും ആഴ്ചകളിൽ കൂടുതൽ രാഷ്ട്രീയ അട്ടിമറികൾക്ക് സാധ്യതയുണ്ടെന്നാണ് മന്ത്രിയുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You