newsroom@amcainnews.com

ഒൻ്റാരിയോ വുഡ്സ്റ്റോക്കിൽ വാത്തകളിൽ പക്ഷിപ്പനി: മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

ഒൻ്റാരിയോയിലെ വുഡ്സ്റ്റോക്കിൽ വാത്തകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ വൈൽഡ് ലൈഫ് ഹെൽത്ത് കോ-ഓപ്പറേറ്റീവ് (CWHC) അറിയിച്ചു. ഈ മേഖലയിലെ കോഴി ഫാമുകളിൽ അണുബാധ തുടരുന്നതിനിടെയാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ചില വാത്തകൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. സൗത്ത്സൈഡ് പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ രണ്ട് വാത്തകളെ പരിശോധിച്ചപ്പോഴാണ് H5N1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി വൈറസ് 2022 മുതൽ ഒൻ്റാരിയോയിലെ വന്യജീവികളിൽ വ്യാപിക്കുന്നുണ്ടെന്നും, ദേശാടന കാലത്തും തണുപ്പുകാലത്തുമാണ് രോഗം കൂടുതൽ പടരുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വൈറസ് മറ്റ് പക്ഷികളെയും കോഴികളെയും കൂടാതെ നായകളും പൂച്ചകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. രോഗം ബാധിച്ചതോ ചത്തതോ ആയ കോഴികളുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളൂ, അധികൃതർ അറിയിച്ചു. കാനഡാ വാത്തകളിൽ നിന്നും പൊതുജനങ്ങളും വളർത്തുമൃഗങ്ങളും അകലം പാലിക്കണമെന്ന് സിറ്റി ഓഫ് വുഡ്‌സ്റ്റോക്കും സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്തും നിർദ്ദേശിച്ചു. കൂടാതെ, ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെക്കുറിച്ച് CWHC യെ അറിയിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്തിടെ ലണ്ടൻ ഒൻ്റാരിയോയിലെ സ്ട്രാത്രോയ് പ്രദേശത്ത് നാല് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ കോഴിഫാമുകളിലെ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയിരുന്നു.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Top Picks for You
Top Picks for You